അഗതികളുടെ അമ്മയെ വിശുദ്ധയാക്കുന്ന ചടങ്ങിന് ഇന്ത്യ വേദിയാകുമോ?

0
132

കരുണയുടെ വര്‍ഷത്തില്‍ കരുണയുടെ പര്യായമായ മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക്.

കല്‍ക്കത്ത: അഗതികളുടെ അമ്മ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് കല്‍ക്കത്തയില്‍ നടക്കുമോ ? ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്നത് ആ ചോദ്യത്തിന്റെ ഉത്തരമാണ്. എങ്കില്‍ അത്, 1999നു ശേഷം ആദ്യത്തെ, മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം ആയിരിക്കും.

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുതിനാവശ്യമായ രണ്ടാമത്തെ അദ്ഭുത പ്രവൃത്തിക്ക് മാര്‍പ്പാപ്പ അംഗീകാരം നല്‍കിക്കഴിഞ്ഞു. സപ്തംബര്‍ ആദ്യ വാരം വിശുദ്ധീകരണ ചടങ്ങുകള്‍ നടക്കുമന്നാണ് സൂചന. വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചിലരുടെ നാമകരണം അവരുടെ രൂപതകളില്‍ തന്നെ നടത്താറുണ്ട്. ആ സാധ്യതയിലാണ് ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികള്‍ പ്രതീക്ഷയര്‍പ്പിക്കുത്. എന്നാല്‍ ആഗോള തലത്തില്‍ ആദരിക്കപ്പെടുന്ന തെരേസാമ്മയുടെ നാമകരണം വത്തിക്കാനില്‍ നടത്തുതാണ് ഉചിതം എന്ന ചിന്തക്കാണ് കൂടുതല്‍ സ്വീകാര്യത.

തന്റെ ജന്മദിനത്തില്‍, ഡിസംബര്‍ 17ന്, നാമകരണത്തിന്റെ ചുമതല വഹിക്കുന്ന വത്തിക്കാന്‍ ഉതാധികാരസമിതിയുമായുള്ള കൂടിക്കാഴ്ച വേളയിലാണ് രണ്ടാമത്തെ അദ്ഭുതം മാര്‍പ്പാപ്പാ സ്ഥിരീകരിച്ചത്. തലച്ചോറിലെ അണുബാധയും വൃക്ക തകരാറും കാരണം മരണ വാതില്‍ക്കലെത്തിയ ഒരു ബ്രസീല്‍കാരന്‍ മദര്‍ തെരേസയുടെ മധ്യസ്ഥതയിലുള്ള പ്രാര്‍ത്ഥനയെ തുടര്‍ന്നു അദ്ഭുത രോഗശാന്തി പ്രാപിച്ചു എന്ന റിപ്പോര്‍ട്ട്  ഫ്രാന്‍സിസ് മാര്‍പ്പാപ്പ അംഗീകരിച്ചു. 2008 ഡിസംബര്‍ ഒന്‍പതിന് ഈ രോഗിയെ അവസാന ശസ്ത്രക്രിയക്കായി കൊണ്ടുപോകുതിന് അല്‍പ്പം മുന്‍പ് കിടക്കയില്‍ തനിയെ എഴുന്നേറ്റിരുന്നു എന്നാണ് റിപ്പോർട്ട്‌ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇതു സംഭവിക്കുമ്പോള്‍ രോഗിയുടെ ഭാര്യ തന്റെ ഇടവകപ്പള്ളിയില്‍ മദര്‍ തെരേസയുടെ മധ്യസ്ഥതയില്‍ ഭര്‍ത്താവിനു വേണ്ടി മനമുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിറ്റേന്ന് രോഗി ആസ്പത്രി വിടുകയും ചെയ്തു.

2അദ്ഭുതത്തിന് സ്ഥിരീകരണം ലഭിച്ചതോടെ സപ്തംബറില്‍ നാമകരണം നടക്കുമെന്ന് വത്തിക്കാനില്‍ നിന്നു സൂചന കിട്ടി. അമ്മയുടെ നാമഹേതുക തിരുനാളിനു തലേന്ന്, സപ്തംബര്‍ നാലിനായിരിക്കും ചടങ്ങ് എ്ന്ന് ഇറ്റാലിയന്‍ കാത്തലിക് ബിഷപ്‌സ് കോഫ്രന്‍സിന്റെ മുഖപത്രമായ ‘അവനയര്‍’ റിപ്പോര്‍ട്ട് ചെയ്തു. അമ്മയുടെ 19-ാം ചരമവാര്‍ഷികം സപ്തംബര്‍ ആദ്യ വാരമാണ്. കത്തോലിക്കാ സഭ കരുണയുടെ വര്‍ഷം ആചരിക്കുമ്പോള്‍ തന്നെ കരുണയുടെ അമ്മ വിശുദ്ധയാവുന്നു.

കത്തോലിക്കാ സഭാ നിയമപ്രകാരം, മരിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞിഞ്ഞേ ഒരാളെ വിശുദ്ധ ,പദവിയിലേക്കുയര്‍ത്താനുള്ള നടപടികള്‍ ആരംഭിക്കാനാവൂ. മദര്‍ തെരേസയുടെ കാര്യത്തില്‍ ജോ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഈനിയമത്തില്‍ അയവു വരുത്തി. അന്തരിച്ച് 18 മാസത്തിനകം നടപടികള്‍ ആരംഭിച്ചു. 2003ല്‍ വാഴ്തപെട്ടവളായി പ്രഖ്യാപിച്ചു.

1910 ഓഗസ്ത് 26ന് മാസിഡോണിയയിലെ സ്‌കോപ്‌ജെ ഗ്രാമത്തിലാണ് മദര്‍ തെരേസ പിറന്നത്. അന്ന് ഈ ഗ്രാമം അല്‍ബേനിയയിലാണ്. 1928ല്‍ ലൊറേറ്റോ കന്യാസ്ത്രീ സമൂഹത്തില്‍ ചേര്‍ന്ന്. പിന്നീട് ഇന്ത്യയിലെത്തി. 1946ല്‍ കല്‍ക്കത്തയില്‍ നിന്നു, ഡാര്‍ജിലിംഗിലേക്കുള്ള തീവണ്ടി യാത്രക്കിടെ ആണ് ഉപവിയുടെ സഹോദരിമാര്‍ എന്ന സംഘം രൂപവല്‍ക്കരിക്കണമെന്ന ആശയം മനസില്‍ ഉടലെടുത്തത്. 1950ല്‍ സംഘം രൂപം കൊണ്ടു. ഇപ്പോള്‍ ലോകത്തെമ്പാടും 130 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് സഹോദരിമാര്‍ പ്രവര്‍ത്തിക്കുന്നു. 1997 സപ്തംബര്‍ അഞ്ചിനായിരുന്നു മദറിന്റെ അന്ത്യം.

MtTeresaNoblePrize1979
മദര്‍ തെരേസ നോബല്‍ സമ്മാനം സ്വീകരിക്കുന്നു

1979ല്‍ നോബല്‍ സമ്മാനം ലഭിച്ചു. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന, പദ്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അമ്മയെ ആദരിച്ചു. ജവഹര്‍ലാല്‍ നെഹ്രു സമാധാന സമ്മാനം, മഗ്‌സാസേ അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ വിശുദ്ധയാണ് മദര്‍ തെരേസ. നേരത്തെ സിസ്റ്റര്‍ അല്‍ഫോന്‍സ, സിസ്റ്റര്‍ യുവേപ്രാസിയ എന്നിവരെ വിശുദ്ധയാക്കിയിട്ടുണ്ട്.

Comments

comments

Powered by Facebook Comments