മാർത്തോമാ സഭാ വെല്ലൂർ സ്‌പോൺസർഷിപ്പിന് ബൈബിൾ പരീക്ഷ

0
135
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്

VIT logoതിരുവല്ല: വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ വിവിധ കോഴ്‌സുകളിൽ മാർത്തോമാ സഭയുടെ സ്‌പോൺസർഷിപ്പ് കിട്ടാൻ അപേക്ഷകർ ബൈബിൾ സംബന്ധവും സഭാപരവുമായ എഴുത്തുപരീക്ഷ പാസാവണം. അഭിമുഖവും ഉണ്ടാവും.

എം.ബി.ബി.എസ്, ബി.പി.ടി, ബി.എം.ആർ.എസ്.സി, (മെഡിക്കൽ റിക്കാർഡ്‌സ്), ബി.എസ്.സി (ഡയാലിസിസ് ടെക്‌നോളജി) എന്നീ കോഴ്‌സുകൾക്കുള്ള സ്‌പോൺസർഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സഭാ ഓഫീസിൽ നിന്ന് അപേക്ഷ ഫോറം വിതരണം ചെയ്തു തുടങ്ങി. വികാരിയുടെ സർട്ടിഫിക്കറ്റ്, ഫോട്ടോ ഉള്ള ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, സഭാ ഓഫീസിൽ പണമടച്ചതിന്റെ രസീത് എന്നിവയടങ്ങുന്ന അപേക്ഷ മാർച്ച് 22 വൈകിട്ട് അഞ്ചിനകം ഓഫീസിൽ ലഭിക്കണം. 500 രൂപയാണ് അപേക്ഷ ഫീസ്.

ബൈബിളിൽ നിന്നും സഭാസംബന്ധമായ കാര്യങ്ങൾ സംബന്ധിച്ചുള്ളതുമായ ചോദ്യങ്ങൾ അടങ്ങുന്ന പരീക്ഷ ഏപ്രിൽ അഞ്ചിനാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ 500 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം നൽകണം.

Comments

comments

Powered by Facebook Comments