എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ കേരളത്തിലെത്തുന്നു

0
170
  • പുലിക്കോട്ടില്‍ തിരുമേനിയുടെ
  • ചരമദ്വിശതാബ്‌ദി സമാപനത്തില്‍ മുഖ്യാതിഥി
  • തീരുമാനം സുന്നഹദോസിന്റെത്‌
  • കാതോലിക്കേറ്റ്‌ അരമന ചാപ്പല്‍
    പുതുക്കിപ്പണിയുന്നു

കോട്ടയം: എത്യോപ്യന്‍ പാത്രിയാര്‍ക്കീസ്‌ ആബൂനാ മത്ഥിയാസ്‌ നവംബറില്‍ കേരളത്തിലെത്തും. പഴയ സെമിനാരി സ്ഥാപനകന്‍ സഭാ ജ്യോതിസ്സ്‌ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദിവന്നാസിയോസ്‌ ഒന്നാമന്‍ മെത്രാപ്പോലീത്തായുടെ ചരമദ്വിശതാബ്‌ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയാണ്‌ അദ്ദേഹം. ദേവലോകം കാതോലിക്കേറ്റ്‌ അരമനയില്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ ഇതു സംബന്ധിച്ച്‌ തീരുമാനം എടുത്തു. യോഗം നവംബര്‍ 21, 22, 23 ദിവസങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികള്‍ക്ക്‌ അംഗീകാരം നല്‍കി. സുന്നഹദോസ്‌ സെക്രട്ടറി ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്താ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ യോഗം അംഗീകരിച്ചു.

ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റ മോസ്‌ (മിഷന്‍ ബോര്‍ഡ്‌), ഡോ.ജോസഫ്‌ മാര്‍ ദിവന്നാസിയോസ്‌ (ഭിലായ്‌ സെന്റ്‌ തോമസ്‌ മിഷന്‍), യൂഹനോന്‍ മാര്‍ മിലിത്തിയോസ്‌ (ഇടവക സമിതികളിലെ വനിതാ പ്രാതിനിധ്യം), ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്‌ (പ്രാര്‍ത്ഥനാ ശൈലികള്‍), കുര്യാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌ (പരിസ്ഥിതി കമ്മീഷന്‍), ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ (പുലിക്കോട്ടില്‍ തിരുമേനിയുടെ ചരമദ്വിശതാബ്‌ദി), ഫാ.ഡോ.ഒ.തോമസ്‌ (ഓര്‍ത്തഡോക്‌സ്‌ വൈദിക സെമിനാരി), ഫാ.ഡോ.ബിജേഷ്‌ ഫിലിപ്പ്‌ (നാഗ്‌പൂര്‍ സെമിനാരി), ഫാ.ഏബ്രഹാം തോമസ്‌ (എക്യൂമെനിക്കല്‍ റിലേഷന്‍സ്‌), ഫാ.എം.സി കുര്യാക്കോസ്‌ (പരുമല സെമിനാരി), ഫാ.എം.സി.പൗലോസ്‌ (പരുമല ആശുപത്രിയും കാന്‍സര്‍ കെയര്‍ സെന്ററും) എന്നിവര്‍ റിപ്പോര്‍ച്ച്‌ സമര്‍പ്പിച്ചു. നിര്‍ദ്ധന രോഗികളുടെ ചികിത്സയ്‌ക്കായി ഫണ്ട്‌ സ്വരൂപിക്കുന്നതിന്‌ കോട്ടയത്ത്‌ കെ.എസ്‌.ചിത്രയുടെ ഗാനാര്‍ച്ചന സംഘടിപ്പിക്കാനുള്ള പരുമല ക്യന്‍സര്‍ കെയര്‍ സെന്റര്‍ ഡയറക്‌ടര്‍ ഫാ.എം.സി.പൗലോസിന്റെ നിര്‍ദ്ദേശം അംഗീകരിക്കുകയും പരിപാടിയുടെ നടത്തിപ്പിനായി ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്‌ മെത്രാപ്പോലീത്ത, ഫാ.എം.സി.പൗലോസ്‌ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

വേള്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ച്‌സ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗമായി തെരഞ്ഞടുക്കപ്പെട്ട സഖറിയാ മാര്‍ നിക്കോളാവോസ്‌ മെത്രാപ്പോലീത്തയെ അഭിന്ദിച്ചു. ദേവലോകം കാതോലിക്കേറ്റ്‌ അരമനചാപ്പല്‍ കാലോചിതമായി പുതുക്കി പണിയുന്നതിന്‌ തീരുമാനിച്ചു.

Comments

comments

Powered by Facebook Comments