കാതോലിക്കാ ബാവ അമേരിക്കയിലേക്ക്‌

0
170
  • ഓഗസ്റ്റ്‌ 25-ന്‌ അമേരിക്കയിലെത്തും
  • സെപ്‌റ്റംബര്‍ അഞ്ചിന്‌ മടങ്ങും
  • യാത്ര കാതോലിക്ക ദിന പിരിവിന്‌
  • സഭ വാങ്ങുന്ന, 300 ഏക്കറിലെ
    റിട്രീറ്റ്‌ സെന്റര്‍ സന്ദര്‍ശിക്കും

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭമേലദ്ധ്യക്ഷന്‍ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ അമേരിക്ക സന്ദര്‍ശിക്കുന്നു. ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ കാതോലിക്കാ നിധി സമാഹരണ ദൗത്യവുമായാണ്‌ കാതോലിക്കാബാവ പോവുന്നത്‌.

ഓഗസ്റ്റ്‌ 25-ന്‌ വ്യാഴാഴ്‌ച അമേരിക്കയിലെത്തും. ഓഗസ്റ്റ്‌ 27-ന്‌ ന്യൂയോര്‍ക്കിലും 28-ന്‌ ഫിലാഡല്‍ഫിയയിലും നടക്കുന്ന സമ്മേളനത്തില്‍ ബാവ കാതോലിക്കാ ദിനപിരിവ്‌ ഏറ്റുവാങ്ങും. ചെറി ലെയ്‌നിലുള്ള സെന്റ്‌ ഗ്രിഗോറിയേസ്‌ ദേവാലയത്തില്‍ 27 ശനിയാഴ്‌ച രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ശേഷം ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, കണക്‌ടിക്കട്ട്‌, മാസച്യൂസെറ്റ്‌സ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ഇടവകകളുടെ വിഹിതമാണ്‌ ഏറ്റുവാങ്ങുക. 28 ഞായറാഴ്‌ച ഫിലാഡല്‍ഫിയ ഫെയര്‍ലെസ്‌ ഹില്‍സ്‌ സെന്റ്‌ ജോര്‍ജ്ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ ഫിലാഡല്‍ഫിയ, മേരിലാന്‍ഡ്‌, വിര്‍ജീനിയ, നോര്‍ത്ത്‌ കരോളിന എന്നിവടങ്ങളിലെ ഇടവകകളില്‍ നിന്നുള്ള കാതോലിക്കാ ദിന പിരിവ്‌ തിരുമേനി ഏറ്റുവാങ്ങും. ഭദ്രാസന അധ്യക്ഷന്‌ സക്കറിയാ മാര്‍ നിക്കോളോവോസ്‌ മെത്രാപോലീത്തായും ബാവ തിരുമേനിയോടൊപ്പം പരിപാടികളില്‍ പങ്കെടുക്കും. കാനഡയില്‍ നിന്നുള്ള ഇടവകകള്‍ക്ക്‌ അവരവരുടെ സൗകര്യാര്‍ത്ഥം ന്യൂയോര്‍ക്കിലോ, ഫിലാഡല്‍ഫിയയിലോ പരിപാടികളില്‍ പങ്കെടുക്കാവുന്നതാണെന്ന്‌ ഭദ്രാസന സെക്രട്ടറി ഫാ.എം.കെ.കുറിയാക്കോസ്‌ അറിയിച്ചു.

ഓഗസ്റ്റ്‌ 25 വ്യാഴാഴ്‌ച ജെ.എഫ്‌.കെ. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തുന്ന കാതോലിക്കാ ബാവയ്‌ക്ക്‌ ആചാരപരമായ സ്വീകരണ പരിപാടികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. 26 വെള്ളിയാഴ്‌ച രാവിലെ ബാവയും സംഘവും നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനം പെന്‍സില്‍വേനിയ പോക്കോണോസിലെ ഡാല്‍ട്ടന്‍ കൗണ്ടിയില്‍ വാങ്ങുന്ന കെട്ടിട സമുച്ചയം ഉള്‍പ്പെട്ട 300 ഏക്കര്‍ സ്ഥലത്തെ റീട്രീറ്റ്‌ സെന്റര്‍ സന്ദര്‍ശിക്കും. ഭദ്രാസനത്തിന്‌ തലമുറകളെ ബന്ധിപ്പിക്കുന്നതിനും വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ പരിഗണിച്ചും വിവിധ ആവശ്യങ്ങള്‍ക്കുതകുന്ന ഒരു സെന്ററിന്റെ ആവശ്യം മുന്നില്‍ കണ്ടാണ്‌ റിട്രീറ്റ്‌ സെന്റര്‍ വാങ്ങുവാന്‍ ബാവ അംഗീകാരം നല്‍കിയത്‌. ഭദ്രാസനത്തില്‍ 90 ശതമാനം പള്ളികള്‍ക്കും സ്വന്തമായി പള്ളി കെട്ടിടങ്ങള്‍ ഉണ്ടായെന്നും ആത്മീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കാലികമായി വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്ക്‌ ഈ റിട്രീറ്റ്‌ സെന്റര്‍ അനിവാര്യമാണെന്നും കണ്ടതിനെത്തുടര്‍ന്നാണ്‌ ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഈ പ്രോജക്‌ട്‌ ഏറ്റെടുത്തത്‌. വൈകുന്നേരം ആറു മണിക്ക്‌ ജോയിന്റ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ച്‌സ്‌ ഇന്‍്‌ ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ കാതോലിക്കാ ബാവ പങ്കെടുക്കും.

27 ശനിയാഴ്‌ച ന്യൂയോര്‍ക്ക്‌ ഭാഗങ്ങളില്‍ നിന്നുള്ള ഇടവകകളിലെ കാതോലിക്കാ ദിന പിരിവ്‌ ഏറ്റുവാങ്ങിയതിനുശേഷം ഫിലാഡല്‍ഫിയയിലേക്ക്‌ യാത്രി തിരിക്കുന്ന ബാവ ബെന്‍സേലം സെന്റ്‌ ഗ്രിഗോറിയേസ്‌ പള്ളിയില്‍ സന്ധ്യനമസ്‌കാരത്തിന്‌ നേതൃത്വം നല്‍കും. 28-ന്‌ ബാവയ്‌ക്കും മേല്‍പ്പെട്ടക്കാര്‍ക്കും വരവേല്‍പ്പ്‌ നല്‍കും

28 ഞായറാഴ്‌ച വൈകിട്ട്‌ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത്‌ തിരിച്ചെത്തുന്ന കാതോലിക്കാ ബാവ 30-ന്‌ ഹുസ്റ്റണിലേക്ക്‌ യാത്രയാവും. സെപ്‌റ്റംബര്‍ അഞ്ചിന്‌ ഇന്ത്യയിലേക്ക്‌ മടങ്ങും.

Comments

comments

Powered by Facebook Comments