നാസി ക്യാമ്പിലെ ധീര രക്തസാക്ഷിയുടെ ഓര്‍മ്മ പുതുക്കി

0
129
  • വത്തിക്കാനില്‍ അനുസ്‌മരണം
  • അന്യനു വേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്‍
  • ഓര്‍മ്മയുടെ വേരുകള്‍ കേരളത്തിലും

വത്തിക്കാന്‍: കേരളത്തിലും വേരുകള്‍ ഉള്ള വിശുദ്ധ മാക്‌സിമീലിയന്‍ കോള്‍ബെയുടെ ധീര സ്‌മരണ കത്തോലിക്കാ സഭ പുതുക്കി. അന്യനുവേണ്ടി സ്വജീവിതം സമര്‍പ്പിച്ച്‌ രക്തസാക്ഷിയായ വിശുദ്ധനാണ്‌ കോള്‍ബെ.

“ദൈവ സ്‌നേഹത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും തീഷ്‌ണത കൂട്ടിയിണക്കി മനുഷ്യജീവിതം ധന്യമാക്കാന്‍ മാതൃക കാട്ടിയ രക്തസാക്ഷിയാണ്‌ കോള്‍ബെന്‍”- വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ പറഞ്ഞു. അനുദിന ജീവിതത്തില്‍ സഹോദരങ്ങളുടെ യാതനകളില്‍ പങ്കുകൊള്ളാനും അവരെ, സാധിക്കുന്നതുപോലെ തുണക്കാനും കോള്‍ബെയുടെ ജീവ സമര്‍പ്പണം നമ്മെ പഠിപ്പിക്കട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു.

ഹിറ്റ്‌ലറിന്റെ കാലത്ത്‌ കൂട്ടക്കൊല നടന്ന ഓഷ്വിറ്റ്‌സിലെ നാസി ക്യാമ്പിലാണ്‌ കോള്‍ബെ രക്തസാക്ഷിയായത്‌. പോളണ്ടിലെ ക്രാക്കോയില്‍ നടന്ന ലോകയുവജന സംഗമത്തില്‍ പങ്കെടുക്കുന്നതിനിടെ കഴിഞ്ഞ ജൂലൈ 29 ന്‌ വെള്ളിയാഴ്‌ച രാവിലെ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ അവിടെ നിന്നും 50 കി.മീ. അകലെയുള്ള ഓഷ്വിറ്റ്‌സിലെ നാസി ക്യാമ്പ്‌ സന്ദര്‍ശിച്ചിരുന്നു. മരണത്തിന്റെ മണമൂറിനില്‍ക്കുന്ന ശവപ്പറമ്പ്‌ നമ്രശിരസ്‌ക്കനായി ഏകാന്തതയില്‍ പാപ്പ നടന്നു കണ്ടു; പ്രാര്‍ത്ഥിച്ചു.

ഓഷ്വിറ്റിസിന്റെ ഇരുട്ടറകളില്‍ 16670-ാമത്തെ ജയില്‍പ്പുള്ളിയുടെ തടവറ അദ്ദേഹം തേടിപ്പിടിച്ചു. അത്‌ മാക്‌സിമീലിയന്‍ കോള്‍ബെയുടേതാണ്‌. ആ ഇരുട്ടു മുറിയില്‍ ഒരു മെഴുകുതിരി തെളിയിച്ച്‌ 10 മിനിറ്റു സമയം മാര്‍പാപ്പാ പ്രാര്‍ത്ഥിച്ചു. ജൂതരെ സംരക്ഷിച്ചുവെന്ന കുറ്റത്തിനാണ്‌ കണ്‍വെന്‍ച്വല്‍ ഫ്രാന്‍സിസ്‌ക്കന്‍ വൈദികനായിരുന്ന കോള്‍ബെയെ ഹിറ്റ്‌ലറിന്റെ സൈന്യം രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ഓഷ്വിറ്റ്‌സിലെ തടങ്കലില്‍ അടച്ചത്‌.

1941 ജൂലൈയില്‍ ഒരു തടവുകാരന്‍ ക്യാമ്പില്‍ നിന്ന്‌ ഓടി രക്ഷപ്പെട്ടു. അയാള്‍ക്കു പകരമായി 10 പേരെ പട്ടിണിയിട്ടു കൊല്ലാന്‍ ഉത്തരവായി.അവരില്‍ ഒരാളായിരുന്നു ഫ്രാന്‍സിസി ജവിന്‍സേക്ക്‌. തന്റെ മക്കളെയും കുടുംബത്തെയും ഓര്‍ത്ത്‌ ജവിന്‍സേക്ക്‌ അലമുറയിട്ടു കരഞ്ഞു. അത്‌ മാക്‌സീമിയന്‍ രമിയന്‍ നഗരങ്ങള്‍ സ്ഥാപിക്കാനാണ്‌, അസീസിയിലെ വിശുദ്ധ കോള്‍ബെ കേട്ടു. ജവിന്‍സേക്കിനു കോള്‍ബെ പട്ടിണി മരണം ഏറ്റെടുത്തു. മരിയ ഭക്തനായിരുന്ന കോള്‍ബെ ആഗസ്റ്റ്‌ 14-ന്‌ കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോഹണ മഹോത്സവത്തിന്‌ ഒരുങ്ങിക്കൊണ്ട്‌ മന്ദസ്‌മിതത്തോടെ മരണത്തെ ആശ്ലേഷിച്ചു.

യുദ്ധത്താല്‍ കലുഷിതമായ ലോകത്ത്‌ സമാധാനം വളര്‍ത്താന്‍ അമലോത്ഭവനാഥയുടെ മാദ്ധ്യസ്ഥ്യം തേടാം എന്നതായിരുന്നു വിശുദ്ധ കോള്‍ബെയുടെ അടിസ്ഥാന ദര്‍ശനം. അതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്രാന്‍സിസ്‌ പകര്‍ന്നു കൊടുത്ത വിശ്വശാന്തിയുടെ സന്ദേശം ഉള്‍ക്കൊണ്ട മാക്‌സ്‌മീലിയന്‍ കോള്‍ബെ പരിശ്രമിച്ചത്‌. അദ്ദേഹത്തിന്റെ ജന്‍മനാടായ പോളണ്ടിലും ജപ്പാനിലും മേരിയന്‍ പട്ടണങ്ങള്‍ സ്ഥാപിതമായി.

കോള്‍ബെ 1933-ല്‍ കേരളത്തിലെത്തി. അതിന്റെ ചരിത്രസാക്ഷ്യമാണ്‌ ആലുവ നഗരത്തിലെ ഫ്രാന്‍സിസ്‌ക്കന്‌ കണ്‍വെഞ്വല്‌ സമൂഹവും അതിനോടു ചേര്‍ന്നുള്ള സെമിനാരിയും. പിന്നീട്‌ കൊരട്ടിയില്‍ വളര്‍ന്നു വലുതായ അസ്സീസി ശാന്തികേന്ദ്രവും രക്തസാക്ഷിയായ കോള്‍ബെയുടെ സ്വപ്‌നസാക്ഷാത്‌ക്കാരമാണ്‌!

1941 ആഗസ്റ്റ്‌ 14-ന്‌ രക്തസാക്ഷിത്വം വരിച്ച മാക്‌സിമീലിയന്‍ കോള്‍ബെയെ, 1971 പോള്‍ ആറാമന്‌ പാപ്പ വാഴ്‌ത്തപ്പെട്ട പദത്തിലേയ്‌ക്ക്‌ ഉയര്‍ത്തി. 1982-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‌ മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. കേരളത്തിലും വേരുകള്‍ ഉള്ള വിശുദ്ധ മാക്‌സിമീലിയന്‍ കോള്‍ബെയുടെ ധീര സ്‌മരണ കത്തോലിക്കാ സഭ പുതുക്കി. അന്യനുവേണ്ടി സ്വജീവിതം സമര്‍പ്പിച്ച്‌ രക്തസാക്ഷിയായ വിശുദ്ധനാണ്‌ കോള്‍ബെ.

“ദൈവ സ്‌നേഹത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും തീഷ്‌ണത കൂട്ടിയിണക്കി മനുഷ്യജീവിതം ധന്യമാക്കാന്‍ മാതൃക കാട്ടിയ രക്തസാക്ഷിയാണ്‌ കോള്‍ബെന്‍”- വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ പറഞ്ഞു. അനുദിന ജീവിതത്തില്‍ സഹോദരങ്ങളുടെ യാതനകളില്‍ പങ്കുകൊള്ളാനും അവരെ, സാധിക്കുന്നതുപോലെ തുണക്കാനും കോള്‍ബെയുടെ ജീവ സമര്‍പ്പണം നമ്മെ പഠിപ്പിക്കട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു.

ഹിറ്റ്‌ലറിന്റെ കാലത്ത്‌ കൂട്ടക്കൊല നടന്ന ഓഷ്വിറ്റ്‌സിലെ നാസി ക്യാമ്പിലാണ്‌ കോള്‍ബെ രക്തസാക്ഷിയായത്‌. പോളണ്ടിലെ ക്രാക്കോയില്‍ നടന്ന ലോകയുവജന സംഗമത്തില്‍ പങ്കെടുക്കുന്നതിനിടെ കഴിഞ്ഞ ജൂലൈ 29 ന്‌ വെള്ളിയാഴ്‌ച രാവിലെ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ അവിടെ നിന്നും 50 കി.മീ. അകലെയുള്ള ഓഷ്വിറ്റ്‌സിലെ നാസി ക്യാമ്പ്‌ സന്ദര്‍ശിച്ചിരുന്നു. മരണത്തിന്റെ മണമൂറിനില്‍ക്കുന്ന ശവപ്പറമ്പ്‌ നമ്രശിരസ്‌ക്കനായി ഏകാന്തതയില്‍ പാപ്പ നടന്നു കണ്ടു; പ്രാര്‍ത്ഥിച്ചു.

ഓഷ്വിറ്റിസിന്റെ ഇരുട്ടറകളില്‍ 16670-ാമത്തെ ജയില്‍പ്പുള്ളിയുടെ തടവറ അദ്ദേഹം തേടിപ്പിടിച്ചു. അത്‌ മാക്‌സിമീലിയന്‍ കോള്‍ബെയുടേതാണ്‌. ആ ഇരുട്ടു മുറിയില്‍ ഒരു മെഴുകുതിരി തെളിയിച്ച്‌ 10 മിനിറ്റു സമയം മാര്‍പാപ്പാ പ്രാര്‍ത്ഥിച്ചു. ജൂതരെ സംരക്ഷിച്ചുവെന്ന കുറ്റത്തിനാണ്‌ കണ്‍വെന്‍ച്വല്‍ ഫ്രാന്‍സിസ്‌ക്കന്‍ വൈദികനായിരുന്ന കോള്‍ബെയെ ഹിറ്റ്‌ലറിന്റെ സൈന്യം രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ഓഷ്വിറ്റ്‌സിലെ തടങ്കലില്‍ അടച്ചത്‌.

1941 ജൂലൈയില്‍ ഒരു തടവുകാരന്‍ ക്യാമ്പില്‍ നിന്ന്‌ ഓടി രക്ഷപ്പെട്ടു. അയാള്‍ക്കു പകരമായി 10 പേരെ പട്ടിണിയിട്ടു കൊല്ലാന്‍ ഉത്തരവായി.അവരില്‍ ഒരാളായിരുന്നു ഫ്രാന്‍സിസി ജവിന്‍സേക്ക്‌. തന്റെ മക്കളെയും കുടുംബത്തെയും ഓര്‍ത്ത്‌ ജവിന്‍സേക്ക്‌ അലമുറയിട്ടു കരഞ്ഞു. അത്‌ മാക്‌സീമിയന്‍ രമിയന്‍ നഗരങ്ങള്‍ സ്ഥാപിക്കാനാണ്‌, അസീസിയിലെ വിശുദ്ധ കോള്‍ബെ കേട്ടു. ജവിന്‍സേക്കിനു കോള്‍ബെ പട്ടിണി മരണം ഏറ്റെടുത്തു. മരിയ ഭക്തനായിരുന്ന കോള്‍ബെ ആഗസ്റ്റ്‌ 14-ന്‌ കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോഹണ മഹോത്സവത്തിന്‌ ഒരുങ്ങിക്കൊണ്ട്‌ മന്ദസ്‌മിതത്തോടെ മരണത്തെ ആശ്ലേഷിച്ചു.

യുദ്ധത്താല്‍ കലുഷിതമായ ലോകത്ത്‌ സമാധാനം വളര്‍ത്താന്‍ അമലോത്ഭവനാഥയുടെ മാദ്ധ്യസ്ഥ്യം തേടാം എന്നതായിരുന്നു വിശുദ്ധ കോള്‍ബെയുടെ അടിസ്ഥാന ദര്‍ശനം. അതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്രാന്‍സിസ്‌ പകര്‍ന്നു കൊടുത്ത വിശ്വശാന്തിയുടെ സന്ദേശം ഉള്‍ക്കൊണ്ട മാക്‌സ്‌മീലിയന്‍ കോള്‍ബെ പരിശ്രമിച്ചത്‌. അദ്ദേഹത്തിന്റെ ജന്‍മനാടായ പോളണ്ടിലും ജപ്പാനിലും മേരിയന്‍ പട്ടണങ്ങള്‍ സ്ഥാപിതമായി.

കോള്‍ബെ 1933-ല്‍ കേരളത്തിലെത്തി. അതിന്റെ ചരിത്രസാക്ഷ്യമാണ്‌ ആലുവ നഗരത്തിലെ ഫ്രാന്‍സിസ്‌ക്കന്‌ കണ്‍വെഞ്വല്‌ സമൂഹവും അതിനോടു ചേര്‍ന്നുള്ള സെമിനാരിയും. പിന്നീട്‌ കൊരട്ടിയില്‍ വളര്‍ന്നു വലുതായ അസ്സീസി ശാന്തികേന്ദ്രവും രക്തസാക്ഷിയായ കോള്‍ബെയുടെ സ്വപ്‌നസാക്ഷാത്‌ക്കാരമാണ്‌!

1941 ആഗസ്റ്റ്‌ 14-ന്‌ രക്തസാക്ഷിത്വം വരിച്ച മാക്‌സിമീലിയന്‍ കോള്‍ബെയെ, 1971 പോള്‍ ആറാമന്‌ പാപ്പ വാഴ്‌ത്തപ്പെട്ട പദത്തിലേയ്‌ക്ക്‌ ഉയര്‍ത്തി. 1982-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‌ മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments

comments

Powered by Facebook Comments