ലോക സമാധാന പ്രാര്‍ത്ഥന: മാര്‍പ്പാപ്പ പങ്കെടുക്കും

0
149

അസ്സീസിയില്‍ നടക്കാന്‍ പോകുന്ന ലോക മതാന്തര സമാധാന പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയും പങ്കെടുക്കണമെന്ന്‌ മാര്‍പ്പാപ്പയുടെ പ്രസ്സ്‌ ഓഫീസ്‌ അറിയിച്ചു. സെപ്‌റ്റംബര്‍ 18 മുതല്‍ 20 വരെയാണ്‌ പ്രാര്‍ത്ഥനാ യോഗ. സമാപനദിനമായ 20-ന്‌ ആണ്‌ മാര്‍പ്പാപ്പ സംബന്ധിക്കുക. റോം ആസ്ഥാനമാക്കി സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിശുദ്ധ എജീദിയോയുടെ സമൂഹം അസ്സീസിയിലെ ഫ്രാന്‍സിസ്‌ക്കന്‌ സമൂഹത്തിന്റെയും അസ്സീസി രൂപതയുടെയും സഹകരണത്തോടെയാണ്‌ ഇത്‌ സംഘടിപ്പിക്കുന്നത്‌. “ സമാധാനദാഹം മതങ്ങളും സംസ്‌കാരങ്ങളും സംവാദത്തില്‍” എന്നതാണ്‌ ചിന്താവിഷയം. 1986 ഒക്‌ടോബറില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശ്വശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതിന്‌ വിളിച്ചുകൂട്ടിയ വിവിധമതനേതാക്കളുടെ പ്രാര്‍ത്ഥനാസമ്മേളനത്തിന്റെ തുടര്‍ച്ചയാണ്‌ സമാധാനത്തിനുള്ള മതാന്തര പ്രാര്‍ത്ഥനാ സമ്മേളനം നടക്കുന്നത്‌. 1986-ലെ സമ്മേളനത്തില്‍ ദലൈലാമ അടക്കം 160 പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

Comments

comments

Powered by Facebook Comments