മദര്‍ തെരേസയുടെ നാമകരണം: കൃതജ്ഞതാ ദിനത്തില്‍ കര്‍ദ്ദിനാള്‍ പുള്‍യില്‍സ് പോപ്പിന്റെ പ്രതിനിധി

0
192

വത്തിക്കാന്‍: വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനാന്തരം അമ്മയുടെ ജന്‍മസ്ഥലമായ സ്‌കോപ്യെയില്‍ നടക്കുന്ന കൃതജ്ഞത പ്രകടനത്തില്‍ കര്‍ദ്ദിനാള്‍ വിങ്കൊ പുള്‍യില്‍സ് മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുക്കും.
ഫ്രാന്‍സിസ് മാര്‍പാപ്പ ഇതു സംബന്ധിച്ച നിയമന ഉത്തരവ് പുറപ്പെടുവിച്ചു. ബോസ്‌നിയ ഹെര്‍സ്സഗോവീനയിലെ സരയേവൊ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പാണ് കര്‍ദ്ദിനാള്‍ വിങ്കൊ പുള്‍യില്‍സ്. സ്‌കോപ്യെയില്‍ സെപ്റ്റംബര്‍ 11 നാണ് കൃതജ്ഞതാദിനാചരണം. ഇന്നത്തെ മാസിഡോണിയ റിപ്പബ്‌ളിക്കിന്റെ തലസ്ഥാനമായ സ്‌കോപ്യെയില്‍ 1910 ആഗസ്റ്റ് 26 നാണ് വാഴ്ത്തപ്പെട്ട മദര്‍ തെരേസ ജനിച്ചത്. 1997 സെപ്റ്റംബര്‍ 5-ന് മരണമടഞ്ഞ അഗതികളുടെ അമ്മയെ ഫ്രാന്‍സിസ് പാപ്പാ സെപറ്റംബര്‍ 4 ന്, ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധയായി പ്രഖ്യാപിക്കും.

Comments

comments

Powered by Facebook Comments