ഐ.പി.സി തെരഞ്ഞെടുപ്പ് കേസ്: തിരുവല്ല മുന്‍സിഫ് കോടതി വിധി പറയും

0
69

തിരുവല്ല: ഐ.പി.സി ജനറല്‍ ഇലക്ഷന്‍ സംബന്ധിച്ച കേസില്‍ തിരുവല്ല മുന്‍സിഫ് കോടതി വിധി പറയും. വാദം പൂര്‍ത്തിയായി. കേസ് അനന്തര നടപടികള്‍ക്ക് ഹൈക്കോടതി മുന്‍സിഫ് കോടതിയിലേക്ക് തിരിച്ചയക്കുകയായിരുന്നു.
വൈസ് പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. കോടതി വിധി ഉണ്ടാവുന്നതുവരെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് കോടതി തടഞ്ഞിരുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എം.പി.ജോര്‍ജ്ജ് കുട്ടി, വില്‍സണ്‍ ജോസഫ്, തോമസ്.വി.കോശി, ജോര്‍ജ്ജ് മാത്യു, സണ്ണി ഫിലിപ്പ് എന്നിവരും. ട്രഷറര്‍ സ്ഥാനത്തേക്ക് സജിപോള്‍, അഡ്വ.ജോണ്‍സണ്‍.കെ.സാമുവല്‍ എന്നിവരുമാണ് മത്സരിച്ചത്.

ജനറല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പാസ്റ്റര്‍ ജേക്കബ് ജോണിനെയും ജനറല്‍ സെക്രട്ടറിയായി പാസ്റ്റര്‍ കെ.സി ജോണിനെയും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. തോമസ് ഫിലിപ്പ് വെണ്‍മണിയെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഈ സ്ഥാനത്തേക്ക് സാം ജോര്‍ജ്ജ് പത്രിക നല്‍കി എങ്കിലും തള്ളിപ്പോയി. തുടര്‍ന്ന് വൈസ് പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നു.

സ്റ്റേറ്റ് ഇലക്ഷനു ശേഷം കൗണ്‍സിലിലേക്ക് നാലുപേരെ കൂടെ തെരഞ്ഞെടുത്തതാണ് തര്‍ക്ക വിഷയമായത്. നേരത്തെ 21 അംഗങ്ങളായിരുന്നു. അത് 25 ആക്കി.. നേരത്തെ നടന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ തൊട്ടടുത്തു വന്ന നാലുപേരെ കൂടുതലായി കൗണ്‍സിലില്‍പ്പെടുത്തുകയാണ് ഉണ്ടായത്. പുതിയ തെരഞ്ഞെടുപ്പ് നടത്തി നാലുപേരെ തെരഞ്ഞെടുക്കുകയായിരുന്നു വേണ്ടതെന്നാണ് തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചവരുടെ വാദം.

Comments

comments

Powered by Facebook Comments