ക്രൈസ്തവ പീഡനത്തേപ്പറ്റി പറഞ്ഞതിന് പാസ്റ്റര്‍മാര്‍ സുഡാനില്‍ അറസ്റ്റില്‍

0
115
പാസ്റ്റര്‍ കുവ ഷമല്‍, പാസ്റ്റര്‍ ഹസന്‍ തവൂര്‍

ഖാര്‍ത്തൂം: സുഡാന്‍ ഗവണ്‍മെന്റിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്ന തരത്തില്‍ ‘വ്യാജപ്രചരണം’ നടത്തി എന്ന ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ രണ്ടു പാസ്റ്റര്‍മാരുടെ വിചാരണ ഖാര്‍ത്തൂമില്‍ ആരംഭിച്ചു.

സുഡാന്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റിന്റെ പാസ്റ്റര്‍മാരായ കുവ ഷമല്‍, ഹസന്‍ തവൂര്‍ എന്നിവരാണ് വിചാരണ നേരിടുന്നത്. കൂട്ടക്കൊലയുടെയും തീവെപ്പിന്റെയും ക്രൈസ്തവ പീഡനത്തിന്റെയും വ്യാജവീഡിയോകള്‍ പ്രചരിപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. അതുവഴി സുഡാന്റെ മേല്‍ രാഷ്ട്രാന്തരീയ സമ്മര്‍ദ്ദം ഉണ്ടാകത്തക്ക തരത്തില്‍ രാജ്യത്തിന്റെ സല്‍പ്പേര് ഇല്ലാതാക്കി. ദക്ഷിണ കൊര്‍ദോഫാനിലെ വിമതരെ സഹായിച്ചു എന്നും കുറ്റപത്രത്തിലുണ്ട്. രാജ്യത്ത് അനധികൃതമായി കടന്നു, രജിസ്‌ട്രേഷനില്ലാതെ സന്നദ്ധ സംഘടന നടത്തി എന്നീ കുറ്റങ്ങളും ഇവരുടെ മേല്‍ ചാര്‍ത്തിയിട്ടുണ്ട്.

ഷമലിനെയും തവൂറിനെയും കഴിഞ്ഞ ഡിസംബര്‍ 18-നാണ് അറസ്റ്റ് ചെയ്തത്. തവൂര്‍ അന്നു മുതല്‍ ജയിലിലാണ്. ഷമലിനെ വിട്ടയച്ചിട്ട് മെയ് 24-ന് വീണ്ടും അറസ്റ്റ് ചെയ്തു. നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. ഷമലും തവൂറും കുറ്റം നിഷേധിച്ചു. മറ്റു രണ്ടു പേര്‍ കുറ്റമേറ്റു.

ഏറ്റവും കൂടുതല്‍ ക്രൈസ്തവപീഡനം നടക്കുന്ന രാജ്യമാണ് സുഡാന്‍. ഇസ്ലാമിക രാജ്യമായി സുഡാനെ പ്രഖ്യാപിച്ച പ്രസിഡന്റ് ബഷീര്‍ ശരീ-അത്ത് നിയമപ്രകാരമാണ് ഭരണം നടത്തുന്നത് (വേള്‍ഡ് വാച്ച് മോണിട്ടര്‍)

Comments

comments

Powered by Facebook Comments