മണര്‍കാട് എട്ടുനോമ്പ് പെരുനാള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ

0
376
 • എട്ടു യുവതീയുവാക്കളുടെ വിവാഹം
 • നിര്‍ധനര്‍ക്ക് 13 വീടുകള്‍
  മണര്‍കാട്: മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിന് സെപ്റ്റംബര്‍ ഒന്നിന് കൊടിയേറും. എട്ടിന് സമാപിക്കും.
  ദൈവമാതാവിന്റെ ജനനപ്പെരുനാളിനോടനുബന്ധിച്ചാണ് പൂര്‍വിക കാലം മുതല്‍ പെരുനാള്‍ നടത്തുന്നത്.
  പെരുനാളിന്റെ ഭാഗമായി നിര്‍ധനരായ എട്ടു യുവതിയുവാക്കളുടെ വിവാഹവും പള്ളിയുടെ ചുമതലയില്‍ നടത്തും. ഓരോ ദമ്പതികള്‍ക്കും മൂന്നു ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും നല്‍കും. പള്ളിയുടെ കീഴിലുള്ള സേവകാസംഘം നിര്‍മിച്ചു നല്‍കുന്ന 13 ഭവനങ്ങളുടെ ശിലാവിതരണം നാലാം തീയതി നടക്കുന്ന പൊതു സമ്മേളനത്തില്‍ നിര്‍വഹിക്കും.
  സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ രാവിലെ 6.45 നും 9 നും ശ്രേഷ്ഠകാതോലിക്ക ബാവയുടെയും മെത്രാപ്പോലിത്തമാരുടെയും കാര്‍മികത്വത്തില്‍ കുര്‍ബാന നടത്തുന്നതാണ്. സെപ്റ്റംബര്‍ ആറിന് ഉച്ചയ്ക്ക് 12-ന് കുരിശുപള്ളികളിലേക്കുള്ള റാസയും ഏഴിന് പതിനൊന്നരയ്ക്ക് നടതുറക്കലും നടക്കും.
  3കുര്‍ബാന, ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന, കുട്ടികളെ അടിമവെക്കല്‍, പിടിപ്പണം, ഉരുളു നേര്‍ച്ച, കല്‍ക്കുരിശിനു ചുറ്റും മുട്ടിന്‍മേല്‍ നീന്തല്‍, മുത്തുക്കുട നേര്‍ച്ച, സ്വര്‍ണ്ണം-വെള്ളിക്കുരിശു നേര്‍ച്ച, എണ്ണ-മെഴുകുതിരി നേര്‍ച്ച, ചുറ്റുവിളക്കു കത്തിക്കല്‍ തുടങ്ങിയവയാണ് പള്ളിയിലെ പ്രധാന നേര്‍ച്ച വഴിപാടുകള്‍.
  എട്ടുനോമ്പ് ആചരണത്തിന്റെ ആരംഭസ്ഥാനവും ആഗോള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവുമായാണ് മണര്‍കാട് സെന്റ്‌മേരീസ് പള്ളി അറിയപ്പെടുന്നത്.

Comments

comments

Powered by Facebook Comments