സ്വാശ്രയ മെഡിക്കല്‍ സീറ്റ്: സഭ ശക്തമായ നടപടിക്ക്

0
144

ന്യൂനപക്ഷാവകാശം സംരക്ഷിക്കുമെന്ന്
സീറോ മലബാര്‍ സിനഡ്

college

പുഷ്പഗിരി മെഡിക്കല്‍ കോളേജ്
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജിലെ മാനേജ്‌മെന്റ് സീറ്റ് ഉള്‍പ്പെടെ എല്ലാ  സീറ്റും സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ ക്രിസ്ത്യന്‍സഭാ നേതൃത്വവും മാനേജുമെന്റുകളും ശക്തമായ പ്രതിരോധ നടപടികളുമായി നീങ്ങുന്നു. എറണാകുളത്തു നടക്കുന്ന സീറോ മലബാര്‍ സഭ സിനഡ് സര്‍ക്കാര്‍ തീരുമാനത്തില്‍ ശക്തമായി പ്രതിഷേധിച്ചു. ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു.
ഇക്കാര്യത്തില്‍ തിരുത്തല്‍ ഉണ്ടായില്ലെങ്കില്‍ ന്യൂനപക്ഷാവകാശം സംരക്ഷിക്കാനുള്ള ശക്തമായ നടപടികളിലേക്ക് നീങ്ങാന്‍ സീറോ മലബാര്‍ സഭാ സിനഡ് തീരുമാനിച്ചു.
വിദ്യാര്‍ത്ഥികളുടെ പ്രവേശനം സംബന്ധിച്ച് അനുകൂലമായ സുപ്രീംകോടതി വിധി ഉണ്ടായിട്ടും സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയുമാണ് കത്തോലിക്ക മാനേജ്‌മെന്റുകളുടെ കോളേജുകള്‍ പ്രവര്‍ത്തിച്ചതെന്ന് സിനഡ് ഓര്‍മിപ്പിച്ചു. മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയിരുന്ന മൂന്നു വര്‍ഷത്തെ കരാര്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ലംഘിച്ചു. ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായില്ല. ഇത് ജനാധിപത്യമര്യാദകളുടെ ലംഘനമാണ്-സിനഡ് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ നടപടിക്കെതിരെ കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷനും അംഗത്വമുള്ള കോളേജുകളുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അംഗങ്ങളായ തൃശൂര്‍ അമല, തൃശൂര്‍ ജൂബിലി, കോലഞ്ചേരി മെഡിക്കല്‍ കോളേജ്, തിരുവല്ല പുഷ്പഗിരി, പുഷ്പഗിരി ഡെന്റല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവര്‍ ഹര്‍ജി നല്‍കി.
സ്വാശ്രയ മേഖലയിലെ മുഴുവന്‍ മെഡിക്കല്‍-ദന്തല്‍ സീറ്റുകളിലും പ്രവേശനപരീക്ഷ കമ്മീഷണര്‍ മുഖേന സര്‍ക്കാര്‍ പ്രവേശനം നടത്തുവെന്ന ഉത്തരവിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്.

Comments

comments

Powered by Facebook Comments

LEAVE A REPLY

Please enter your comment!
Please enter your name here