മദര്‍ തെരേസ ചലച്ചിത്രോത്സവം ആരംഭിച്ചു.

0
392

കൊല്‍ക്കത്ത: മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെയും 106-ാം ജന്‍മദിനാഘോഷത്തിന്റെയും ഭാഗമായി കൊല്‍ക്കത്തയില്‍ അന്താരാഷ്ട്ര മദര്‍ തെരേസ ഫിലിം ഫെസ്റ്റിവല്‍ (എംടിഐഎഫ്എഫ്) ആരംഭിച്ചു.

കൊല്‍ക്കത്ത അതിരൂപത, മിഷണറീസ് ഓഫ് ചാരിറ്റീസ്, സിംഗ്നിസ് ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തിലാണു നാലാമത് മദര്‍ തെരേസ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 23 വിദേശ, ഇന്ത്യന്‍ ചിത്രങ്ങളാണു പ്രദര്‍ശനത്തിനുള്ളത്. പെട്രി പ്രൊഡക്ഷന്റെ (1986) മദര്‍ തെരേസ എന്ന ഡോക്യുമെന്ററിയോടെയാണു ഫെസ്റ്റിവല്‍ ആരംഭിച്ചത്. ലി വാര്‍ട്ടണിന്റെ മദര്‍ തെരേസ ആന്‍ അണ്‍എക്‌സ്‌പെറ്റഡ് എന്‍കൗണ്ടര്‍ ആണ് ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണം. മദര്‍ കൊല്‍ക്കത്ത തെരുവില്‍ നിന്നു ജീവിതത്തിലേക്ക് നടത്തിയ ഗൗതം ലൂയിസിന്റെ ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.

Comments

comments

Powered by Facebook Comments