ക്രിസ്തീയ വിശ്വാസം ആവര്‍ത്തിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

0
218

ലണ്ടന്‍: മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നു എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ‘ അതേ, ഞാന്‍ വിശ്വസിക്കുന്നു’- വിന്‍ഡ്‌സര്‍, മെയ്ഡന്‍ ഹെഡ് ആന്‍ഡ് ആസ്‌കോട്ട് മാസികക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

തന്റെ ക്രിസ്ത്യന്‍ വിശ്വാസം തുറന്നു സമ്മതിക്കുന്ന ആളാണ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി.

വിവാഹ ദിവസം ദേവാലയത്തിലെ നിമിഷങ്ങളാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവം എന്നും അവര്‍ പറഞ്ഞു.

‘ ഞാന്‍ ഒരു വൈദികന്റെ മകളാണ്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ സജീവ അംഗവുമാണ് ‘- തെരേസ മേ പറയുന്നു.

എലിസബത്ത് രാജ്ഞിയാണ് ഏറ്റവും പ്രിയപ്പെട്ട വ്യക്തി. പാമ്പുകളെ പേടിയാണ്. നല്ല ചെരുപ്പുകള്‍ ആണ് തന്റെ വലിയ ആര്‍ഭാടം.

ക്രിസ്തീയ വിശ്വാസം തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് അവര്‍ നേരത്തെ മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Comments

comments

Powered by Facebook Comments