ബിഷപ്പ് ആന്റണി കരിയില്‍ സീറോ മലബാര്‍ സിനഡ് സെക്രട്ടറി

0
112

കൊച്ചി: സീറോ മലബാര്‍ സഭ സിനഡിന്റെ സെക്രട്ടറിയായി മാണ്ഡ്യ രൂപത ബിഷപ്പ് മാര്‍ ആന്റണി കരിയിലിനെ തെരഞ്ഞെടുത്തു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി സിനഡ് സെക്രട്ടറിയായി സേവനം ചെയ്ത മെല്‍ബണ്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ തത്സ്ഥാനത്തുനിന്നു മാറുന്നതിനെ ത്തുടര്‍ന്നാണു സിനഡ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ബിഷപ്പ് മാര്‍ കരിയിലില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കും.

സി.എം.ഐ വൈദികനായിരുന്നു മാര്‍ ആന്റണി കരിയില്‍. 1977 ഡിസംബര്‍ 27-നു പൗരോഹിത്യം സ്വീകരിച്ചു. ഫിലോസഫിയില്‍ ലൈസന്‍ഷ്യേറ്റ്, എം.എ സോഷ്യോളജിയില്‍ ഒന്നാം റാങ്ക്, ബാച്ചിലര്‍ ഓഫ് തിയോളജി, കന്നഡ ഭാഷയില്‍ ഡിപ്ലോമ, സോഷ്യോളജിയില്‍ ഡോക്ടറേറ്റ് എന്നിവ നേടിയിട്ടുണ്ട്.

ബംഗളുരു ക്രൈസ്റ്റ് കോളേജില്‍ പ്രൊഫസറും പ്രിന്‍സിപ്പലുമായിരുന്നു. തേവര എസ്.എച്ച് കോളേജ് അധ്യാപകന്‍, ബംഗളുരുവിലെ കത്തോലിക്കാ സമൂഹത്തിന്റെ ചാപ്ലയിന്‍, ബംഗളുരു യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സിലിലും ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗം, കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രിന്‍സിപ്പല്‍, കൊച്ചി സര്‍വ്വകലാശാല സെനറ്റ് അംഗം, കാലിക്കറ്റ് സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, എം.ജി.സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം, സംസ്ഥാന സാക്ഷരതാ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, കേന്ദ്രസര്‍ക്കാരിന്റെ അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, കേരള സര്‍ക്കാരിന്റെ അഡോപ്ഷന്‍ കോ-ഓര്‍ഡിനേറ്റിംഗ് ഏജന്‍സി ചെയര്‍മാന്‍, സിഎംഐ സഭയുടെ പ്രിയോര്‍ ജനറാള്‍, കൊച്ചി പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍, സിആര്‍ഐ ദേശീയ പ്രസിഡന്റ്, രാജഗിരി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 2015 ഓഗസ്റ്റിലാണു മാണ്ഡ്യ രൂപത മെത്രാനായത്.

Comments

comments

Powered by Facebook Comments