മദര്‍ തെരേസയുടെ കാരുണ്യ ചൈതന്യം എന്നും പ്രചോദനം: മദര്‍ മരിയ പ്രേമ

0
171

വത്തിക്കാന്‍: മദര്‍ തെരേസയില്‍ നിന്നു ലഭിക്കുന്ന കാരുണ്യത്തിന്റെ ചൈതന്യം ലോകത്തെവിടെയും പാവങ്ങള്‍ക്കൊപ്പമായിരിക്കാന്‍ പ്രചോദനം നല്‍കുന്നു എന്ന് ഉപവിയുടെ സഹോദരിമാരുടെ സുപ്പീരിയര്‍ ജനറല്‍ മദര്‍ മരിയ പ്രേമ പറഞ്ഞു. ”പ്രതിസന്ധികളിലും പീഢനങ്ങളിലും പതറാതെ ജീവിക്കാന്‍ അതു സഹായിക്കുകയും ചെയ്യുന്നു.”- വിശുദ്ധപദ പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയ മദര്‍ വത്തിക്കാന്‍ റേഡിയോക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കാരുണ്യത്തില്‍ ജീവിച്ച താപസിയായിരുന്നു മദര്‍ തെരേസയെന്ന് മദര്‍ മരിയ പ്രേമ പറഞ്ഞു.

മദര്‍ തെരേസയുടെ മൂന്നാമത്തെ പിന്‍ഗാമിയും ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറലുമായ സിസ്റ്റര്‍ പ്രേമ ജര്‍മ്മന്‍കാരിയാണ്.

മദറിന്റെ കൂടെ ജീവിച്ചവര്‍ എല്ലാവിധത്തിലും അമ്മയുടെ കാരുണ്യം അനുഭവിച്ചിട്ടുണ്ട്. പാവങ്ങളോടും പരിത്യക്തരോടും എന്നതു പോലെ തന്റെ സമൂഹത്തിലെ സഹോദരിമാരോടും അമ്മ കാരുണ്യത്തോടും വാത്സല്യത്തോടും കൂടെയാണ് സദാ പെരുമാറിയിരുന്നത്. ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാന ഗുണഗണങ്ങളായ സ്‌നേഹവും കാരുണ്യവും ജീവിതരീതിയാക്കിയ വാഴ്ത്തപ്പെട്ട മദര്‍ തെരേസാ വിശുദ്ധപദത്തില്‍ എത്തുമ്പോള്‍ ഇന്നത്തെ ലോകത്തിന് അമ്മ കാരുണ്യത്തിന്റെ പ്രചോദനാത്മകമായ മാതൃകയും മദ്ധ്യസ്ഥയുമായി മാറുമെന്ന് സിസ്റ്റര്‍ പ്രേമ അഭിപ്രായപ്പെട്ടു.

Comments

comments

Powered by Facebook Comments