പാഷന്‍ ഓഫ് ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം വരുന്നു

0
94
 • പുതിയ ചിത്രം ‘ദ് റിസറക്ഷന്‍’
 • ഗിബ്‌സണ്‍ തന്നെ സംവിധായകന്‍
 • റന്‍ഡാല്‍ വാലസ് രചന

  കാലിഫോര്‍ണിയ: വെള്ളിത്തിരയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൈബിള്‍ ചലച്ചിത്രങ്ങളിലൊന്നായ ‘ദ് പാഷന്‍ ഓഫ് ദ് ക്രൈസ്റ്റി’ന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ മെല്‍ ഗിബ്‌സണ്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  കാലിഫോര്‍ണിയയിലെ അനാഹീമിലുള്ള ഏഞ്ചല്‍ സ്റ്റേഡിയത്തില്‍ പ്രശസ്ത സുവിശേഷകനായ ഗ്രെഗ് ലാറിയുടെ ‘സോക്കല്‍ ഹാര്‍വസ്റ്റ്’ എന്ന സുവിശേഷ പ്രഘോഷണ പരിപാടിയിലാണ് അദ്ദേഹം ഇതു വെളിപ്പെടുത്തിയത്.
  passion

  മെല്‍ ഗിബ്‌സണ്‍
  മെല്‍ ഗിബ്‌സണ്‍

  പാഷന്‍ ഓഫ് ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം എന്ന നിലക്കല്ല പുതിയ പ്രൊജക്ടിനെ കാണുന്നതെന്ന് ഗിബ്‌സണ്‍ വിശദീകരിച്ചു.’ദ് റിസറക്ഷന്‍’ എന്നായിരിക്കും പേര്. റന്‍ഡാല്‍ വാലസ് ആണ് തിരക്കഥ എഴുതുക. വാലസ് രചന തുടങ്ങിയതായി ഗിബ്‌സണ്‍ അറിയിച്ചു. ‘വി വെയര്‍ സോള്‍ജിയേഴ്‌സ് ‘ ‘ ഹെവന്‍ ഈസ് ഫോര്‍ റിയല്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് വാലസ്.

  2004-ല്‍ നിര്‍മിച്ച പാഷന്‍ ഓഫ് ക്രൈസ്റ്റില്‍ ജിം കാവിയേസല്‍ ആണ് യേശുക്രിസ്തുവായി അഭിനയിച്ചത്.

Comments

comments

Powered by Facebook Comments