കത്തോലിക്ക സഭയില്‍ ഡിസംബര്‍ 18 ബൈബിള്‍ ഞായര്‍

0
259

 


കൊച്ചി: കേരളത്തിലെ കത്തോലിക്കാ സഭ ഡിസംബര്‍ 18 ബൈബിള്‍ ഞായര്‍ ആയും ഡിസംബര്‍ ബൈബിള്‍ പാരായണ മാസമായും ആഘോഷിക്കുമെന്ന് കെസിബിസി യുടെ ബൈബിള്‍ കമ്മീഷന്‍ അറിയിച്ചു. ഇക്കാലത്ത് ‘കുടുംബവും ദൈവ വചനവും’ എന്ന വിഷയം ചര്‍ച്ച ചെയ്യണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈപാക്യം, വൈസ് ചെയര്‍മാന്‍മാരായ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ നിര്‍ദ്ദേശിച്ചു.

ഡിസംബറില്‍ എല്ലാ ദേവാലയങ്ങളിലും വീടുകളിലും ബൈബിള്‍ അലങ്കരിച്ചു പ്രതിഷ്ഠിക്കണം. ഇടവകകളില്‍ സമ്പൂര്‍ണ ബൈബിള്‍ പാരായണം സംഘടിപ്പിക്കണം. കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് ഒരു സുവിശേഷം എങ്കിലും ഈ മാസം മുഴുവന്‍ വായിച്ചു കേള്‍ക്കണമെന്നും നിര്‍ദ്ദേശം ഉണ്ട് പഴയ ബൈബിള്‍ ശേഖരിക്കാനും നിര്‍ധനര്‍ക്ക് സൗജന്യമായി എത്തിക്കാനും ബൈബിള്‍ സൊസൈറ്റി നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

Comments

comments

Powered by Facebook Comments