ഫാ.ടോം ഉഴുന്നാലിന്റെ മോചനം: നാളെ പ്രാര്‍ത്ഥനയജ്ഞം

0
650

കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം കളക്‌ട്രേറ്റിനു മുന്നില്‍


കോട്ടയം: ഭീകരര്‍ തട്ടിക്കൊണ്ടുപോയ സലേഷ്യന്‍ വൈദികന്‍ ഫാ.ടോം ഉഴുന്നാലിന്റെ മോചന കാര്യത്തില്‍ യാതൊരു പുരോഗതിയുമില്ലാതിരിക്കെ, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ആത്മാര്‍ത്ഥമായ ഇടപെടല്‍ ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്നു. കേരളപ്പിറവി ദിനമായ ചൊവ്വാഴ്ച കോട്ടയം കളക്‌ട്രേറ്റിനു മുന്നിലാണ് പ്രാര്‍ത്ഥനായജ്ഞം.

സലേഷ്യന്‍ സഭയുടെ ബംഗളൂരു പ്രോവിന്‍സില്‍പ്പെട്ട ഫാ.ഉഴുന്നാലിനെ മാര്‍ച്ച് നാലിനാണ് യമനിലെ ഏഡനില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ല. ഭീകരര്‍ തടങ്കലില്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുന്നതിന്റെ ചിത്രങ്ങള്‍ വന്നിരുന്നു.

ഫാ.ടോം സുരക്ഷിതനാണെന്നും അദ്ദേഹത്തെ തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വഴിക്ക് ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രാര്‍ത്ഥനായജ്ഞം.

tom-uzhunnalil

ചങ്ങനാശേരി അതിരൂപത വികാരി ജനറല്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ ഉദ്ഘാടനം ചെയ്യും. ലൂര്‍ദ് ഫൊറോന വികാരി ഫാ.ജോസഫ് മണക്കളം മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കാരുവേലില്‍, കുട്ടനാട് വികസന സമിതി ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍ എന്നിവര്‍ പ്രസംഗിക്കും. ജോര്‍ജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിക്കും. അഡ്വ.പി.പി.ജോസഫ്, മാത്യു കുന്നേല്‍, ചാക്കോച്ചന്‍ കൈതക്കരി, ജോര്‍ജ് പൊന്‍മാങ്കല്‍, ജോസ് മുക്കം എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Powered by Facebook Comments