ക്രിസ്തീയ വിശ്വാസം ഒരു ആശയമോ തത്വശാസ്ത്രമോ അല്ല

0
75

 


വത്തിക്കാന്‍: ക്രിസ്തീയ വിശ്വാസം ഒരു ആശയമോ തത്വാശാസ്ത്രമോ അല്ല പ്രത്യുത യേശുവുമായുള്ള കൂടിക്കാഴ്ചയാണെന്ന് മാര്‍പ്പാപ്പ ഉദ്‌ബോധിപ്പിക്കുന്നു.

വത്തിക്കാനില്‍ തന്റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള ”ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ തിങ്കളാഴ്ച അര്‍പ്പിച്ച പ്രഭാതദിവ്യബലി മദ്ധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

യേശുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് നമുക്കുണ്ടായിരിക്കേണ്ട ത്രിവിധഭാവങ്ങള്‍ ഏതെല്ലാമാണെന്ന് മാര്‍പ്പാപ്പ ഈ വചനസമീക്ഷയില്‍ വിശദീകരിച്ചു. പ്രാര്‍ത്ഥനയിലുള്ള ജാഗരൂഗത, ഉപവിപ്രവര്‍ത്തനം, സ്തുതിക്കുന്നതിലുള്ള ആനന്ദം എന്നിവ യേശുവുമായുള്ള സമാഗമത്തിന് അനിവാര്യവ്യവസ്ഥകളായി മാര്‍പ്പാപ്പ അവതരിപ്പിച്ചു.

ദാനം നല്‍കുന്നതിനു പുറമെ, ശല്യക്കാരോടും, അത് കുട്ടികളാകാം, ഭാര്യാഭര്‍ത്താക്കന്‍മാരാകാം, അമ്മായിയമ്മയാകാം ആരായിരുന്നാലും ശരി അവരോട് ക്ഷമകാണിക്കുന്നതും സഹിഷ്ണുതകാണിക്കുന്നതും പ്രവര്‍ത്തനിരതമായ ഉപവിയാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

അതുപോലെ തന്നെ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള യാത്രയില്‍ നമ്മള്‍ ആനന്ദമുള്ളവരായിരിക്കണമെന്നും മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു.

Comments

comments

Powered by Facebook Comments