ഫാ.ടോമിന്റെ മോചനം: സിബിസിഐ ജനുവരി 21 പ്രാര്‍ത്ഥനാദിനമായി ആചരിക്കും

0
218

 


ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫോ.ടോം ഉഴുന്നാലിലിന്റെ സുരക്ഷിതവും അടിയന്തരവുമായ മോചനത്തിനായി ജനുവരി 21 ശനിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്നു സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ. ഫാ.ടോമിന്റെ കാര്യത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ബിഷപ്പുമാരും ഇടവകവികാരിമാരും ആത്മീയ നേതാക്കളും ജനുവരി 21 നു പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ 22 ഞായറാഴ്ച പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വൈദികന്റെ മോചനത്തിനുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും. അദ്ദേഹത്തിന്റെ മോചനത്തിനായി കഴിഞ്ഞ പത്തുമാസമായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഫാ.ടോമിന്റെ സുരക്ഷിതവും വേഗത്തിലുമുള്ള മോചനത്തിനായി സിബിസിഐ, കേന്ദ്രവിദേശകാര്യമന്ത്രി സുഷമാസ്വരാജുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. തെക്കന്‍ അറേബ്യയിലെ വികാര്‍ അപ്പസ്‌തോലിക് ആയ ബിഷപ്പ് പോള്‍ ഹിന്‍ഡറുമായും സിബിസിഐ ജനറല്‍ സെക്രട്ടറി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

ഫാ.ടോം തന്റെ മോചനത്തിനായി അപേക്ഷിക്കുന്ന വീഡിയോ ദൃശ്യം പുറത്തു വന്നതിനു പിന്നാലെ ഇതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവസരം കാത്തിരിക്കുകയാണെന്നും സിബിസിഐ അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

Comments

comments

Powered by Facebook Comments