സി.ബി.സി.ഐ നേതൃത്വത്തില്‍ കര്‍ദ്ദിനാള്‍ സംഘം പ്രധാനമന്ത്രിയെ കണ്ടു

0
50

 


ന്യൂഡല്‍ഹി: സി.ബി.സി.ഐ. നേതൃത്വത്തില്‍ ഇന്ത്യയിലെ മൂന്നു കര്‍ദ്ദിനാള്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാര്‍ലമെന്റിലെ ഓഫിസില്‍ സന്ദര്‍ശിച്ചു. പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് എന്നിവരാണ് പ്രധാന മന്ത്രിയെ കണ്ടത്. യമനില്‍ ഭീകരുടെ പിടിയിലായ ഫാദര്‍. ടോം ഉഴുന്നാലിന്റെ മോചനത്തിനുളള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നു സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ കാര്യത്തില്‍ ഗവണ്‍മെന്റ് വേണ്ടതെല്ലാം ചെയ്യുമെന്നും മാര്‍പാപ്പായുടെ ഇന്ത്യാ സന്ദര്‍ശനത്തെ സംബന്ധിച്ച് സര്‍ക്കാരിനു വളരെ അനുകൂല നിലപാടാണുളളതെന്നും പ്രധാനമന്ത്രി പറഞ്ഞെതായി സന്ദര്‍ശനത്തിനു ശേഷം സി.ബി.സി.ഐ. പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവാ പറഞ്ഞു. ഭാരതത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയില്‍ ക്രൈസ്തവ സഭകള്‍ നല്കികൊണ്ടിരിക്കുന്ന സമര്‍പ്പണം തുടരുമെന്ന് കര്‍ദ്ദിനാള്‍മാര്‍ പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കി.

Comments

comments

Powered by Facebook Comments