പ്രാര്‍ത്ഥനയുടെ മഹത്വം ഓര്‍മ്മിപ്പിച്ച് ഹ്രസ്വ ചിത്രം

0
155

നാഗ്പൂര്‍ : കുടുംബപ്രാര്‍ത്ഥനകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യ ദൈവബന്ധത്തിന് പ്രാര്‍ത്ഥന എത്രമാത്രം അനിവാര്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഹ്രസ്വ ചിത്രം ‘Bringing Paradise” – പുറത്തിറങ്ങി. നാഗ്പൂര്‍ സെമിനാരിയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒ.എസ്.എസ്.എ.ഇ, ഒ.കെ.ആര്‍ എന്നിവരും ചേര്‍ന്നാണ് ഈ ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയത്. കുടുംബ പ്രാര്‍ത്ഥനയെക്കുറിച്ച് ഒരു വൈദികന്റെ പ്രസംഗം ഒരു കുടുംബത്തെ പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നതാണ് ഇതിവൃത്തം. കുടുംബത്തിന്റെ കെട്ടുറപ്പിന് അടിസ്ഥാനമായ കുടുംബ പ്രാര്‍ത്ഥന തിരിച്ചു കൊണ്ടുവരിക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് നാഗ്പൂര്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ.ബിജേഷ് ഫിലിപ്പ് പറഞ്ഞു. 35 മിനിറ്റാണ് ദൈര്‍ഘ്യം. ഇംഗ്ലീഷിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. യൂ ടൂബ് ലിങ്കില്‍ നിന്ന് കുടുംബ പ്രാര്‍ത്ഥനയുടെ പി.ഡി.എഫ്. വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments

Powered by Facebook Comments