ധന്യന്‍ മത്തായിയച്ചന്‍ ദൈവസ്‌നേഹം തൊട്ടറിഞ്ഞ വ്യക്തി: ആര്‍ച്ച് ബിഷപ്പ് മാര്‍ ഞരളക്കാട്ട്

0
57

പാലാ : കരുണയുടെ സ്‌നേഹം ആവോളം അനുഭവിച്ച, കര്‍ത്താവിന്റെ സ്‌നേഹത്തിന്റെ സവിശേഷതകള്‍ എല്ലാം സ്വന്തമാക്കിയ, തിരുഹൃദയദാസന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ച, ഒരു യഥാര്‍ത്ഥ തിരുഹൃദയഭക്തനായിരുന്നു ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചനെന്നു തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. ധന്യന്‍ മത്തായിയച്ചന്റെ 82-ാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ചു പാലാ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ കപ്പേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

വിശുദ്ധനായ പുരോഹിത തീഷ്ണതയുള്ള മിഷനറി, സാമൂഹിക പരിഷ്‌കര്‍ത്താവ്, അഗതികളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും പ്രത്യേക പരിഗണന കാണിച്ച വ്യക്തിയായിരുന്നു ഈ ധന്യാത്മാവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ധന്യന്‍ മത്തായിയച്ചന്റെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തി സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. തുടര്‍ന്നു നടന്ന ശ്രാദ്ധസദ്യയുടെ വെഞ്ചരിപ്പും മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു ഭക്തജനങ്ങള്‍ തിരുക്കര്‍മ്മങ്ങളിലും ശ്രാദ്ധസദ്യയിലും പങ്കെടുത്തു.

ബൈബിള്‍ പകര്‍ത്തിയെഴുതിക്കൊണ്ട് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ഇടവക ചരിത്രത്തിലേക്ക് നടന്നു കയറി. 2014 -ല്‍  ഒരു മണിക്കൂര്‍ 34 മിനിറ്റ് കൊണ്ട് 1264 പേര്‍ ബൈബിള്‍ പകര്‍ത്തിയെഴുതിയ നിലവിലെ റിക്കാര്‍ഡാണ് കഴിഞ്ഞ ഞായറാഴ്ച തലയോലപ്പറമ്പ് ഇടവക തിരുത്തിക്കുറിച്ചത്.

790 പേര്‍ ഒരു മണിക്കൂര്‍ 12 മിനിറ്റ് കൊണ്ട് ബൈബിളിലെ പഴയനിയമവും പുതിയ നിയമവും ഉള്‍പ്പെടെ 73 പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതി യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിലെ നിലവിലുള്ള റിക്കാര്‍ഡ് തിരുത്തി. ദീര്‍ഷനാളത്തെ പ്രാര്‍ത്ഥനയുടെയും ഒരുക്കത്തിന്റെയും ഫലമായി നടന്ന ബൈബിള്‍ പകര്‍ത്തിയെഴുതിയത് യജ്ഞം അക്ഷരാര്‍ത്ഥത്തില്‍ പുതുതലമുറയ്ക്ക് ബൈബിള്‍ എന്തെന്ന് മനസിലാക്കാനുള്ള അവസരമായിരുന്നു. സ്വന്തം കൈയക്ഷരത്തില്‍ ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ 10 മുതല്‍ 75 വയസുവരെയുള്ളവരും മറ്റു മതസ്ഥരും പങ്കാളികളായി. പുതിയ തലമുറ ഏറെ ഉത്സാഹത്തോടെയാണ് പങ്കുചേരാന്‍ എത്തിയതെന്നും വിശുദ്ധ ഗ്രന്ഥത്തെ അടുത്തറിയാനും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും ബൈബിള്‍ പകര്‍ത്തിയെഴുത്ത് സഹായകരമായെന്നും വികാരി ഫാ.ജോണ്‍ പുതുവ പറഞ്ഞു.

യൂണിവേഴ്‌സ് റിക്കാര്‍ഡ് ഫോറം ചീഫ് എഡിറ്റര്‍ ഗിന്നസ് സുനില്‍ ജോസഫ്, റിക്കാര്‍ഡ് ജേതാക്കളും യുആര്‍എഫ് പ്രതിനിധികളുമായ വി.ടി.ജോളി, അമല്‍ എബി ജോസഫ്, യുആര്‍എഫ് കേരളറിപ്പോര്‍ട്ടര്‍ ലിജോ ജോര്‍ജ്, ഷൈനി ജോസഫ് എന്നിവര്‍ നിരീക്ഷകരായിരുന്നു. ഫാ.ജിജു വലിയ കണ്ടത്തില്‍, ജോസഫ് മണ്ണാന്‍ കണ്ടം, ജോര്‍ജ് നാവംകുളങ്ങര, ആന്റണി കളമ്പുകാടന്‍, കെ.ജെ.സെബാസ്റ്റ്യന്‍ എന്നിവരും ഇടവകയിലെ മതബോധന വിഭാഗവും നേതൃത്വം നല്‍കി.

Comments

comments

Powered by Facebook Comments