നാമകരണം സംബന്ധിച്ചു പുതിയ അപ്പസ്‌തോലിക പ്രബോധനം: വേറൊരു ജീവന്‍ രക്ഷിക്കാനായുള്ള ജീവത്യാഗവും വീരോചിത പുണ്യം

0
45

വത്തിക്കാന്‍ സിറ്റി: മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വജീവന്‍ ബലിയര്‍പ്പിക്കുന്നവരെയും വിശുദ്ധ പദവിയിലേക്കുയര്‍ത്താമെന്നു മാര്‍പ്പാപ്പ. ഇതു സംബന്ധിച്ച അപ്പസ്‌തോലിക പ്രബോധനം  ഫ്രാന്‍സിസ് മാര്‍പ്പാപ്പ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.

ഈശോയുടെ മാതൃകയും പഠനവും പിഞ്ചെന്ന് ദൈവസ്‌നേഹത്തെ പ്രതിയും ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ചും നടത്തുന്ന ജീവത്യാഗമാണ് നാമകരണത്തിനു പരിഗണിക്കുക. രക്തസാക്ഷിത്വം, വീരോചിതമായ ക്രിസ്തീയ ജീവിതം തുടങ്ങിയവയാണ് ഇതുവരെ നാമകരണത്തിനു പരിഗണിച്ചിരുന്നത്.

മയോരെം ഹാക്ഡിലെക് ഷിയോണെം (വലിയ സ്‌നേഹം)  എന്നു തുടങ്ങുന്ന അപ്പസ്‌തോലിക പ്രബോധനം നാമകരണത്തിനു യോഗ്യരാകാന്‍ അഞ്ചു വ്യവസ്ഥകളും നിര്‍ദ്ദേശിക്കുന്നു.

ഗര്‍ഭസ്ഥശിശുവിനെ രക്ഷിക്കാനായി തന്റെ കാന്‍സര്‍ രോഗത്തിനുള്ള ചികിത്സ നിഷേധിച്ച ഇറ്റലിക്കാരി കിയാരാ കോര്‍ബെള്ളയുടെ 2012-ലെ ജീവത്യാഗം  ഈ പ്രബോധന പ്രകാരം നാമകരണത്തിനു പരിഗണിക്കപ്പെടുന്നതാണ്.

കുഞ്ഞിനു ജന്‍മം നല്‍കി  ഒരു വര്‍ഷമായപ്പോഴേക്ക് 28-ാം വയസില്‍  കിയാരാ രോഗം മൂര്‍ച്ഛിച്ചു മരണമടഞ്ഞു.

Comments

comments

Powered by Facebook Comments