മാര്‍പ്പാപ്പയുടെ പൊതുകൂടിക്കാഴ്ചയ്ക്ക് വേനലിലും വന്‍തിരക്ക്

0
29

വത്തിക്കാന്‍ :റോമിലെ അത്യുഷ്ണത്തെ  വെല്ലുവിളിച്ചും ആയിരങ്ങള്‍ മാര്‍പ്പാപ്പയുടെ പൊതുകൂടിക്കാഴ്ച പ്രഭാഷണം കേള്‍ക്കാനെത്തി.  ആഗസ്റ്റ് 9-ാം തീയതി പുറത്തുവിട്ട വത്തിക്കാന്‍ ഗവര്‍ണറേറ്റിന്റെ പ്രസ്താവനയാണ് ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പരിപാടിയിലെ ജനപങ്കാളിത്തത്തിന്റെ  വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

ഇറ്റലിയില്‍ നിന്നും ലോകത്തിന്റെ  ഇതര രാജ്യങ്ങളില്‍നിന്നുമുള്ള  തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി 7000-ല്‍ അധികംപേര്‍  എത്തിയിരുന്നു.  നല്ല കാലാവസ്ഥയില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ പൊതുവേദിയില്‍ നടത്തപ്പെടുമ്പോള്‍ പതിവായും 10,000 നു മുകളിലാണ് ജനപങ്കാളിത്തമെന്നും പ്രസ്താവന നിരീക്ഷിച്ചു. സൗരോര്‍ജ്ജത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ശീതീകരണ സൗകര്യമുള്ള എയര്‍ കണ്ടീഷനിംഗ് വത്തിക്കാനിലെ ‘നേര്‍വി ഹാള്‍’  അല്ലെങ്കില്‍ പോള്‍ ആറാമന്‍ ഹാളിലാണ് വേനല്‍ ചൂടു കാരണം മാര്‍പ്പാപ്പയുടെ പൊതുകൂടിക്കാഴ്ച പരിപാടി ഇക്കുറി നടത്തപ്പെട്ടത്.

Comments

comments

Powered by Facebook Comments