മാര്‍പ്പാപ്പയുടെ ബംഗ്ലാദേശ്, മ്യാന്‍മര്‍ സന്ദര്‍ശനം ലോഗോ ആയി

0
52

വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നവംബര്‍ 27 മുതല്‍ ഡിസംബര്‍ വരെ നടക്കുന്ന ബംഗ്ലാദേശ്, മ്യാന്‍മര്‍ സന്ദര്‍ശനങ്ങളുടെ ഔദ്യോഗിക ലോഗോ പുറത്തിറങ്ങി.

നവംബര്‍ 27 മുതല്‍ 30 വരെയാണ് മാര്‍പ്പാപ്പ മ്യാന്‍മര്‍ സന്ദര്‍ശിക്കുക. നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് ബംഗ്ലാദേശ് സന്ദര്‍ശനം.

ബംഗ്ലാദേശ് ലോഗോ പ്രാവിന്റെ ആകൃതിയിലുള്ളതാണ്. ബംഗ്ലാദേശിലെ ദേശീയ പുഷ്പമായ ലില്ലിയില്‍ നട്ടിരിക്കുന്ന  കുരിശും ലോഗോയില്‍ കാണാം. ലോഗോയുടെ മുകളിലായി യാത്രയുടെ ആപ്തവാക്യം ഐക്യവും സമാധാനവും ചുവന്ന അക്ഷരത്തില്‍  രേഖപ്പെടുത്തിയിരിക്കുന്നു.

മ്യാന്‍മര്‍ ലോഗോ, ദേശീയപതാകയിലെ മഞ്ഞ, പച്ച, ചുമപ്പ് നിറങ്ങളില്‍ വരച്ച ഹൃദയ രൂപത്തിനുള്ളില്‍ മാര്‍പ്പാപ്പ ഒരു വെള്ള പ്രാവിനെ പറത്തിവിടുന്ന ചിത്രവും  മ്യാന്‍മറിന്റെ ഭൂപട മാതൃകയും അടങ്ങുന്നതാണ്. സ്‌നേഹവും സമാധാനവും എന്ന ആപ്തവാക്യവും ലോഗോയില്‍ ഉണ്ട്.

Comments

comments

Powered by Facebook Comments