കര്‍ദ്ദിനാള്‍ വെലേസിയോ ഡി പവോളിസ് അന്തരിച്ചു

0
26

വത്തിക്കാന്‍ സിറ്റി : ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ വെലേസിയോ ഡി പവോളിസ് (81) ശനിയാഴ്ച റോമില്‍ അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. 40 വര്‍ഷം റോമില്‍  ദൈവശാസ്ത്രവും കാനന്‍ നിയമവും പഠിപ്പിച്ചിരുന്നു. ആത്മീയം, കാനന്‍ നിയമം, ശാസ്ത്ര വിഷയങ്ങള്‍  എന്നിവയില്‍ ഇരുന്നൂറിലധികം  പുസ്തകങ്ങളും  നിരവധി ലേഖനങ്ങളും രചിച്ചു.

ഇറ്റലിയിലെ സൊണ്ണിനോയില്‍  ജനിച്ച അദ്ദേഹം 1958 സെന്റ് ചാള്‍സ്  ബൊറോമയോ സന്യാസസഭയില്‍ അംഗമായി. 1961-ല്‍ വൈദികപട്ടം സ്വീകരിച്ചു. 2004 ബിഷപ്പായി അഭിഷിക്തനായി. 2008 ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സാമ്പത്തികകാര്യത്തില്‍ സമിതിയുടെ പ്രിഫെക്ചറായി നിയമിച്ചു. 2010-ലാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.

കര്‍ദ്ദിനാള്‍ പവോളിസിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ  അനുശോചനം രേഖപ്പെടുത്തി.

Comments

comments

Powered by Facebook Comments