ബൊളോഞ്ഞ : അഭയാര്‍ത്ഥികള്‍ക്കായി വീണ്ടും ശബ്ദമുയര്‍ത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വടക്കന്‍ ഇറ്റലിയിലെ ബൊളോഞ്ഞയിലുള്ള അഭയാര്‍ത്ഥി ക്യാംപ് സന്ദര്‍ശിച്ച മാര്‍പ്പാപ്പ അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. അഭയാര്‍ത്ഥികള്‍ കയ്യിലിടുന്ന മഞ്ഞ തിരിച്ചറിയല്‍ വള മാര്‍പ്പാപ്പയും ധരിച്ചു. അഭയാര്‍ത്ഥികളെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം കൂടുതല്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയക്കാര്‍ സ്ഥാപിത താല്പര്യങ്ങള് മാറ്റിവച്ച് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കണം. അയല്ക്കാരോടു ദയ കാണിച്ചില്ലെങ്കില്‍ ദൈവവും നിങ്ങളോട് ദയ കാണിക്കില്ലെന്ന് മാര്‍പ്പാപ്പ മുന്നറിയിപ്പു നല്കി. മാര്‍പ്പാപ്പയുടെ പേരുള്ള തിരിച്ചറിയല്‍ വള ക്യാംപിലെ അഭയാര്‍ത്ഥികളാണ് അണിയിച്ചത്. ബൊളോഞ്ഞയിലെ ബസലിക്കയില്‍ നടന്ന ഉച്ചഭക്ഷണത്തില്‍ മാര്‍പ്പാപ്പയ്ക്കൊപ്പം അഭയാര്‍ത്ഥികളും തടവുപുള്ളികളും പങ്കുചേര്‍ന്നു.
Comments
Powered by Facebook Comments