ആഗോള യുവജനസംഗമത്തിന് മാര്‍പ്പാപ്പയുടെ ആഹ്വാനം

0
34

വത്തിക്കാന്‍ സിറ്റി : അടുത്തവര്‍ഷം ഒക്‌ടോബറില്‍ നിശ്ചയിച്ചിരിക്കുന്ന ബിഷപ്പുമാരുടെ സിനഡിനു മുന്നോടിയായി വത്തിക്കാനില്‍ ആഗോള യുവജനസമ്മേളനം നടത്താന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. കത്തോലിക്കാ സഭാംഗങ്ങള്‍ക്കു പുറമേ ഇതര ക്രൈസ്തവ സഭകളിലെയും മറ്റു മതങ്ങളിലെയും യുവജന പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും.

2018 മാര്‍ച്ച് 19 മുതല്‍ 24 വരെയാണ് യുവജന സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സിനഡ് സെക്രട്ടേറിയേറ്റ് അറിയിച്ചു. സെക്രട്ടേറിയറ്റിനാണ് സമ്മേളനം നടത്താനുള്ള ചുമതല. യുവജനതയുടെ ശബ്ദവും വിശ്വാസവും സംശയങ്ങളും സഭയ്ക്ക് കേള്‍ക്കണമെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

അടുത്ത വര്‍ഷം ഒക്‌ടോബറില്‍ നടക്കുന്ന ബിഷപ്പുമാരുടെ സിനഡിന്റെ പ്രധാന ചര്‍ച്ചാവിഷയം യുവജനതയാണ്. സിനഡിനു മുന്നോടിയായി വിവിധ സഭകളിലും മതവിശ്വാസങ്ങളിലും പെട്ടവരുടെ പ്രതീക്ഷകളും സംശയങ്ങളും ആകുലതകളും പങ്കുവയ്ക്കാനുള്ള അവസരമാണ് ആഗോള യുവജനസംഗമമെന്ന് സിനഡ് സെക്രട്ടേറിയറ്റ് പറഞ്ഞു.

സമ്മേളനം അവസാനിക്കുന്ന മാര്‍ച്ച് 24നു പിറ്റേന്ന് ഓശാന ഞായറാണ്. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പ്പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്കെടുക്കാനും അവസരം ലഭിക്കും.

Comments

comments

Powered by Facebook Comments