മാര്‍പാപ്പയ്ക്ക് ട്വിറ്ററില്‍ നാലു കോടി ഫോളോവേഴ്‌സ്

0
28

വത്തിക്കാന്‍ സിറ്റി : മൈക്കോബ്ലോഗിംഗ് സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പിന്തുടരുന്നവരുടെ എണ്ണം നാലു കോടിയായി. മാര്‍പ്പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടായ @pontifex ഒന്‍പതു ഭാഷകളിലുണ്ട്. ഇവയിലെല്ലാം കൂടിയുള്ള ഫോളോവേഴ്‌സിന്റെ എണ്ണമാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടുകളിലൊന്നായി ഇതു മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പുതിയതായി 90 ലക്ഷം ഫോളോവേഴ്‌സ് മാര്‍പാപ്പയ്ക്കുണ്ടായി. യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 4.3 കോടി ഫോളോവേഴ്‌സ് ഉണ്ട്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് 9.5 കോടിയും ഗായിക കാറ്റി പെറിക്ക് 10.4 കോടിയും ഫോളോവേഴ്‌സ് ഉണ്ട്.

Comments

comments

Powered by Facebook Comments