വിശുദ്ധ എവുപ്രാസ്യമ്മയുടെ ജനനത്തിരുനാള്‍ ആഘോഷിച്ചു

0
37

കാട്ടൂര്‍ (ഇരിങ്ങാലക്കുട) : വിശുദ്ധ എവുപ്രാസ്യമ്മയുടെ ജന്‍മഗൃഹം കുടികൊള്ളുന്ന കാട്ടൂരില്‍ വിശുദ്ധയുടെ 140-ാം ജനനത്തിരുനാള്‍ ആഘോഷിച്ചു. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ തിരുനാള്‍  വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. എവുപ്രാസ്യമ്മയുടെ ജനനം മണ്ണിനും വിണ്ണിനും ആനന്ദദായകമാണെന്നും ആ വിശുദ്ധ ജീവിതത്തിലൂടെ അനേകര്‍ ധന്യരായെന്നും ബിഷപ്പ് പറഞ്ഞു. വിശുദ്ധകുര്‍ബാനയ്ക്കുശേഷം  വിശുദ്ധയുടെ ജ്ഞാനസ്‌നാനം കൊണ്ട് അനുഗൃഹീതമായ കര്‍മലനാഥ ഫൊറോന പള്ളി വികാരി റവ.ഡോ.വര്‍ഗീസ് അരിക്കാട്ട്, സി.എം.സി ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസ് മേരി എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Powered by Facebook Comments