ബഹിരാകാശ യാത്രികരുമായി മാര്‍പ്പാപ്പ ഫോണില്‍ സംസാരിക്കും

0
148

റോം : അന്തര്‍ദേശീയ ബഹിരാകാശ നിലയത്തിലെ ആറ് അന്തേവാസികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നു ഫോണില്‍ സംസാരിക്കും. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയാണു നാസായുടെ സഹായത്തോടെ ഇതിനുള്ള ഒരുക്കം പൂര്‍ത്തിയാക്കിയത്. മൂന്ന് അമേരിക്കക്കാരും രണ്ടു റഷ്യക്കാരും ഒരു ഇറ്റലിക്കാരനുമാണ് ഇപ്പോള്‍ ബഹിരാകാശ നിലയത്തിലുള്ളത്.

ബഹിരാകാശ നിലയവുമായി ഫോണില്‍ ബന്ധപ്പെടുന്ന രണ്ടാമത്തെ മാര്‍പാപ്പയാണു ഫ്രാന്‍സിസ് മാര്‍പാപ്പ. 2011-ല്‍ എമെരിറ്റസ് പോപ്പ് ബനഡിക്ട് പതിനാറാമനും ബഹിരാകാശയാത്രികരുമായി ഫോണില്‍ സംസാരിക്കുകയുണ്ടായി.

Comments

comments

Powered by Facebook Comments