ഫാ.ടോണി പഴയകളം സിഎസ്ടി പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍

0
38

പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ  പ്രഥമ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്ററായി ഫാ.ടോണി പഴയകളം സിഎസ്ടിയെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. രൂപതയുടെ അജപാലന ശുശ്രൂഷകള്‍ ഏകോപിപ്പിക്കുന്ന ചുമതലയാണ് രൂപതാ കൂരിയാംഗവുമായ അദ്ദേഹത്തിനുള്ളത്. ചെറുപുഷ്പസന്യാസസഭാംഗമായ ഫാ.ടോണി ചങ്ങനാശേരി അതിരൂപതയിലെ കൈനടി ഇടവകാംഗമാണ്.

2001-ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ബാംഗളൂര്‍ ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും റോമില്‍ നിന്ന്  ബൈബിള്‍ വിജ്ഞാനത്തീയത്തില്‍ ലൈസെന്‍ഷ്യേറ്റും ഡബ്ലിന്‍ സെന്റ്  പാട്രിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രീ-ഡോക്ടര്‍  പഠനവും പൂര്‍ത്തിയാക്കി.

Comments

comments

Powered by Facebook Comments