ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന പദ്ധതിക്കു തുടക്കമായി

0
56

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാംഗങ്ങളുടെ വിശ്വാസോജ്വലനം ലക്ഷ്യമാക്കി രൂപം നല്‍കിയ പഞ്ചവത്സര  അജപാലന പദ്ധതിയും കുട്ടികളുടെ വര്‍ഷവും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ലണ്ടന്‍ ഹൗണ്‍സ്ലോയി ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ വിശ്വാസധാര്‍മിക പരിശീലനം ലക്ഷ്യം വയ്ക്കുന്ന  ആദ്യ വര്‍ഷത്തിന്റെ ഉദ്ഘാടനം ഈ മാസം മൂന്നിനു മംഗളവര്‍ത്ത കാലം ഒന്നാം ഞായറാഴ്ച കുട്ടികള്‍ കരങ്ങളില്‍ സംവഹിച്ച തിരി തെളിച്ചുകൊണ്ടാണ് നിര്‍വഹിക്കപ്പെട്ടത്.

ലണ്ടന്‍ റീജണ്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല്‍, ഫാ.ഫാന്‍സുവ പത്തില്‍, ബെന്‍ ടോം, വിന്‍സ് ആന്റണി  തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ട എല്ലാ സമൂഹങ്ങളിലും  കുട്ടികളുടെ വര്‍ഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടര്‍ന്ന് വരുന്ന വര്‍ഷങ്ങളില്‍ യുവജനങ്ങള്‍, ദമ്പതികള്‍, കുടുംബങ്ങള്‍, കുടുംബകൂട്ടായ്മകള്‍, പ്രേഷിത സജ്ജമായ ഇടവകകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന അജപാലന പ്രവര്‍ത്തനങ്ങളാണ് ക്രമീകരിക്കുന്നത്.

Comments

comments

Powered by Facebook Comments