ജറുസലം; നിശബ്ദത പാലിക്കാനാവില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

0
283

വത്തിക്കാന്‍ സിറ്റി : ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള യു.എസ് പ്രസിഡന്റ് ട്രംപിന്റെ പദ്ധതിയെക്കുറിച്ചു നിശബ്ദത പാലിക്കാനാവില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. യു.എന്‍ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ ജറുസലമില്‍ ജറുസലമില്‍ നിലവിലുള്ള സ്ഥിതി തുടരണമെന്ന് എല്ലാ രാജ്യങ്ങളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യഹൂദരും ക്രൈസ്തവരും മുസ്ലീംകളും പുണ്യനഗരമായി കരുതുന്ന ജറുസലമിനു പ്രത്യേക പദവിയുണ്ടെന്നും അതു തുടരണമെന്നും മാര്‍പാപ്പ പറഞ്ഞു.

ജറുസലമിന്റെ കാര്യത്തില്‍ നിലവിലുള്ള സ്ഥിതി നിലനിര്‍ത്തണമെന്നു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍, റോമന്‍ കാത്തലിക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് പിയര്‍ ബാറ്റിസ്റ്റാന്‍ പിസാബല്ല തുടങ്ങിയവര്‍ ഉള്‍പ്പെടെ വിവിധ ക്രൈസ്തവര്‍ നേതാക്കള്‍ കത്തുമുഖേന ട്രംപിനോട് ആവശ്യപ്പെട്ടു. ജറുസലമിന്റെ പദവിയില്‍ മാറ്റം വരുത്തുന്നത് സംഘര്‍ഷങ്ങള്‍ക്കും ഏറെ സഹനങ്ങള്‍ക്കും ഇടയാക്കും. ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിക്കുന്നത് അറബി ലോകത്ത് പ്രകോപനം സൃഷ്ടിക്കുമെന്ന് അറബിലീഗ് നേതാവ് അഹമ്മദ് അബ്ദുള്‍ ഘെയ്റ്റ് പറഞ്ഞു.

Comments

comments

Powered by Facebook Comments