സത്‌ന ആവര്‍ത്തിക്കുന്നു; രാജസ്ഥാനില്‍ ക്രിസ്മസ് കാരള്‍ സംഘത്തിനുനേര്‍ക്ക് ആക്രമണം

0
47

ജയ്പൂര്‍ : മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്മസ് കാരള്‍ സംഘത്തിനുനേരെയുണ്ടായ ആക്രമണത്തിനുപിന്നാലെ രാജസ്ഥാനിലും സമാന ആക്രമണം. രാജസ്ഥാനിലെ പ്രതാപ്ഗഡിലായിരുന്നു സംഭവം.

മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് പ്രതിഷേധക്കാര്‍ ക്രിസ്മസ് കാരള്‍ അലങ്കോലപ്പെടുത്തി. എന്നാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാതിരുന്ന പോലീസ് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്തു.

മുപ്പതോളം പേരടങ്ങുന്ന അക്രമിസംഘം  പരിപാടികള്‍ നടക്കുന്ന സ്ഥലത്തേയ്ക്ക് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം  സൃഷ്ടിക്കുകയായിരുന്നു. പുസ്തകങ്ങളും ആരാധനാ വസ്തുക്കളും എറിഞ്ഞു നശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും ക്രിസ്മസ് പരിപാടികള്‍ക്കുനേരെ ഭീഷണി ഉണ്ടാക്കിയിരുന്നു. സ്വകാര്യ സ്‌കൂളുകളില്‍ ക്രിസ്മസ് പുതുവത്സര പരിപാടികള്‍ നടത്താന്‍ പാടില്ലെന്നാണ് ഹിന്ദുത്വ വാദികള്‍ ആവശ്യപ്പെടുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം സ്‌കൂള്‍ ലക്ഷ്യമിടുന്നതായെന്നാണ് ആരോപണം.

നേരത്തെ, ക്രിസ്മസ് ആഘോഷിക്കാന്‍ തുനിയുന്നത് അവരവരുടെ സാഹസത്തിലായിരിക്കുമെന്നു ഹിന്ദു ജാഗരണ്‍ മഞ്ച് കത്തിലൂടെ മുന്നറിയിപ്പു നല്‍കിയിരുന്നു. ക്രൈസ്തവ സ്ഥാപനങ്ങള്‍ അടക്കമുള്ള അലിഗഡിലെ സ്‌കൂള്‍ മാനേജുമെന്റുകള്‍ക്കാണ് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ കത്തു ലഭിച്ചത് . ഭീഷണിക്കത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍  പോലീസിനു സര്‍ക്കാര്‍  നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

Comments

comments

Powered by Facebook Comments