കുടിയേറ്റക്കാരെ തിരസ്‌ക്കരിക്കരുത് : മാര്‍പാപ്പ

0
31

വത്തിക്കാന്‍ സിറ്റി : അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും കുറിച്ചു ഭയം തോന്നുന്നത് പാപമല്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. എന്നാല്‍, ഭയത്തിനു കീഴ്‌പ്പെട്ട് അവരെ തിരസ്‌ക്കരിക്കുന്നതു പാപമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കത്തോലിക്കാസഭ കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ദിനമായി ആചരിച്ച ഇന്നലെ സെന്റ് പീറ്റേഴേസ് ബസിലിക്കയില്‍  ദിവ്യബലി അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. 49 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരം വരുന്ന  കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും  ദിവ്യബലിയില്‍ പങ്കെടുത്തു. 650 ഇന്ത്യക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.

കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയുംകുറിച്ച് സംശയവും പേടിയും ഉണ്ടാവുന്നത് മാനുഷികം മാത്രമാണ്. എന്നാല്‍ അതിനു കീഴ്‌പ്പെട്ട്  ഉദാരമനോഭാവം വെടിയരുതെന്ന് മാര്‍പാപ്പ നിര്‍ദ്ദേശിച്ചു. കുടിയേറുന്ന രാജ്യത്തിന്റെയും സമൂഹത്തിന്റെയും  നിയമവും സംസ്‌കാരവും മനസിലാക്കാന്‍  കുടിയേറ്റക്കാര്‍ തയാറാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

Comments

comments

Powered by Facebook Comments