രാഷ്ട്രനിര്‍മിതിയില്‍ എല്ലാവര്‍ക്കും പങ്ക് : ഫ്രാന്‍സിസ് മാര്‍പാപ്പ

0
41

സാന്തിയാഗോ : ലാറ്റിനമേരിക്കയിലെ ആദിവാസികളെ കേള്‍ക്കാനും അവരുടെ സംസ്‌കാരത്തെ മാനിക്കാനും രാഷ്ട്രീയ നേതൃത്വങ്ങള്‍ തയാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു.

ഇന്നലെ ചിലി സന്ദര്‍ശനത്തിനു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴില്‍രഹിതര്‍, കുടിയേറ്റക്കാര്‍, ആദിവാസികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാവരെയും പങ്കെടുപ്പിച്ചുവേണം രാജ്യത്തിന്റെ ഭാവി പടുത്തുയര്‍ത്തേണ്ടതെന്ന്  മാര്‍പാപ്പ നിര്‍ദ്ദേശിച്ചു. ചിലി നേടിയ ജനാധിപത്യ പുരോഗതിയെ അദ്ദേഹം അഭിനന്ദിച്ചു.

മാര്‍പാപ്പയെ ശ്രവിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നയതന്ത്രപ്രതിനിധികളും എത്തിച്ചേര്‍ന്നു.

തിങ്കളാഴ്ച വൈകിട്ട് തലസ്ഥാനമായ സാന്തിയാഗോയില്‍ വിമാനമിറങ്ങിയ മാര്‍പാപ്പയെ പ്രസിഡന്റ് മിഷേല്‍ ബാച്ചെലെ സ്വീകരിച്ചു.

വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാമധ്യേ മാര്‍പാപ്പ അപ്രതീക്ഷിതമായി കിഴക്കന്‍ സാന്തിയാഗോയിലെ സാന്‍ ലൂയിജി ബല്‍ട്രാന്‍ ഡി പുഡാഹുയേല്‍ പള്ളിയില്‍ സ്ഥിതി ചെയ്യുന്ന മോന്‍ എന്റിക്വ അല്‍വിയാര്‍ ഉറൂഷിയായുടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചു.

സാന്തിയാഗോയിലെ സഹായമെത്രാനായിരുന്ന ഇദ്ദേഹം പാവപ്പെട്ടവരുടെ  ബിഷപ്പെന്നാണ് അറിയപ്പെട്ടിരുന്നത്. 1982-ലാണ് മരിച്ചത്.

Comments

comments

Powered by Facebook Comments