വ്യാജവാര്‍ത്ത കൊടിയ തിന്‍മ : മാര്‍പാപ്പ

0
29

വത്തിക്കാന്‍ സിറ്റി : വ്യാജവാര്‍ത്ത കൊടിയ തിന്‍മയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ചിലരുടെ സാമ്പത്തിക, രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനും ഭിന്നത വളര്‍ത്താനുമായി സത്യത്തെ വളച്ചൊടിച്ചു നിര്‍മിക്കുന്ന ഇത്തരം വാര്‍ത്തകളുടെ പൊള്ളത്തരം  തുറന്നുകാട്ടാന്‍ ജേര്‍ണലിസ്റ്റുകളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും മുന്നോട്ടുവരണമെന്ന് വേള്‍ഡ് ഡേ ഓഫ് കമ്യൂണിക്കേഷന്‍ പ്രമാണിച്ച് പുറപ്പെടുവിച്ച സന്ദേശത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. മേയ് 13നാണു കമ്യൂണിക്കേഷന്‍ ദിനാചരണം.

ഏദന്‍ തോട്ടത്തില്‍ പാമ്പിന്റെ രൂപത്തില്‍ വന്നു തെറ്റായ വിവരം നല്‍കി വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ ഹവ്വായെ പ്രേരിപ്പിച്ച പിശാചാണ് ആദ്യത്തെ വ്യാജവാര്‍ത്തക്കാരനെന്നു മാര്‍പാപ്പ പറഞ്ഞു. വ്യാജവാര്‍ത്തകള്‍ അതിവേഗം പ്രചരിക്കുന്നു. ആധികാരികമായ നിഷേധ പ്രസ്താവനകള്‍ക്കുപോലും വ്യാജവാര്‍ത്തമൂലമുണ്ടാകുന്ന ദോഷം പരിഹരിക്കാനായില്ല. പലരും തങ്ങളറിയാതെ തന്നെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ഗണത്തില്‍ അണിചേരുന്നു. വ്യാജവാര്‍ത്തകളുടെ പൊള്ളത്തരം തുറന്നു കാട്ടാനും ജനങ്ങളെ ബോധവത്ക്കരിക്കാനും ജേര്‍ണലിസ്റ്റുകള്‍ക്ക് കടമയുണ്ട്. മാധ്യമപ്രവര്‍ത്തനം വെറും ജോലിയല്ല ഒരു ദൗത്യമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

Comments

comments

Powered by Facebook Comments