സഭ ക്രിസ്തുവിന്റെ സാക്ഷിയും ലോകത്തിന്റെ ശുശ്രൂഷകയും : മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

0
12

കൊച്ചി : ക്രിസ്തുവിന്റെ സാക്ഷിയും ലോകത്തിന്റെ ശുശ്രൂഷകയുമാണു സഭയെന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കെസിബിസി ആസ്ഥാന കാര്യാലയമായ പിഒസിയുടെ സുവര്‍ണജൂബിലിയോടനുബന്ധിച്ചു നടന്ന ദേശീയ പ്രേഷിത സംഗമത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ലോകത്തിലും മനുഷ്യജീവിതങ്ങളിലും ദൈവത്തെ സന്നിഹിതമാക്കുന്ന ശുശ്രൂഷയാണു പ്രേഷിതരുടേത്. സത്യത്തിന്റെയും നീതിയുടെയും ആത്മാവായ ദൈവാരൂപിയാണു മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന റാണി മരിയമാരെ ഭാരതത്തിന്റെ ഗ്രാമങ്ങളിലേക്കു നയിക്കുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് എം.സൂസപാക്യം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

ഭാരതത്തിന്റെ  വിവിധ ഭാഗങ്ങളില്‍ പതിറ്റാണ്ടുകള്‍ സേവനം ചെയ്ത 17 മിഷനറിമാരെ ചടങ്ങില്‍ ആദരിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, ഫാ.പോള്‍ ചുങ്കത്ത്, ഫാ.സ്റ്റാലിന്‍ മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Powered by Facebook Comments