ചങ്ങനാശേരി അതിരൂപത പഞ്ചവത്സര മാര്‍ഗരേഖ പ്രകാശനം ചെയ്തു

0
28

ചങ്ങനാശേരി : ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗവും പഞ്ചവത്സര അജപാലന മാര്‍ഗരേഖ പ്രകാശനവും അതിരൂപത കേന്ദ്രത്തില്‍ നടത്തുന്നു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മാര്‍ഗരേഖയുടെ കോപ്പി അതിരൂപത സഹായമെത്രാന്‍  മാര്‍ തോമസ് തറയിലിന് നല്‍കി പ്രകാശനം ചെയ്തു. ഫാ.ക്രിസ്റ്റിന്‍ കൂട്ടുമ്മേല്‍ മാര്‍ഗരേഖ അവതരിപ്പിച്ചു. അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിനു നല്‍കിയ സമഗ്രസംഭാവനയ്ക്ക് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനെ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആദരിച്ചു.

സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരി ജനറല്‍മാരായ മോണ്‍.ജോസഫ് മുണ്ടകത്തില്‍, മോണ്‍ ജയിംസ് പാലക്കന്‍, ഫാ.ജോസഫ് പുത്തന്‍പുര, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.സോണി കണ്ടങ്കരി, അസിസ്റ്റന്റ് സെക്രട്ടറി ജോസ് മാത്യു ആനിത്തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സ് അറയ്ക്കല്‍, ഫാ.ജോസഫ് കളരിക്കല്‍, ഫാ.റോജന്‍ നെല്‍പ്പുരക്കന്‍, ടോം ജോസഫ്, ഡോ.ജോച്ചന്‍ ജോസഫ്, ഷാജി ഉപ്പൂട്ടില്‍, കുഞ്ഞുമോന്‍ ജോസഫ്, അമ്പിളി മാത്യു, ജൂബിന്‍ ജോസഫ്, ടെസി തേരെസ്    എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Powered by Facebook Comments