ആരോഗ്യനില മോശമാണെന്നു പോപ്പ് എമിരറ്റസ്

0
51

റോം : തന്റെ ആരോഗ്യനില മോശമാണെന്നറിയിച്ച് പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്റെ കത്ത്. ഇറ്റലിയിലെ പ്രധാന ദിനപത്രങ്ങളിലൊന്നായ കൊറിയേരെ ഡെല്ല സേറയ്ക്കയച്ച കത്തിലാണ് 90 വയസുള്ള അദ്ദേഹം ഇക്കാര്യമറിയിച്ചത്. അനവധി വായനക്കാര്‍ തന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാഞ്ഞതായി അറിഞ്ഞതിനെത്തുടര്‍ന്നാണു കത്ത് എഴുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യം മോശമാണ്. ജീവിതത്തിന്റെ അന്ത്യഘട്ടത്തിലേക്കു നീങ്ങുന്ന അവസരത്തില്‍ ഇത്രമാത്രം സ്‌നേഹം ലഭിക്കുന്നതു വലിയ കൃപയായി കരുതുന്നുവെന്നും ബനഡിക്ട് പതിനാറാമന്‍ പറഞ്ഞു.

Comments

comments

Powered by Facebook Comments