ഫാ.ജെര്‍വിസ് ഡിസൂസ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍

0
31

ബംഗളൂരു : അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ബോംബെ അതിരൂപതാംഗം ഫാ.ജെര്‍വിസ് ഡിസൂസയെ തെരഞ്ഞെടുത്തു. മോണ്‍.ജോസഫ് ചിന്നയ്യന്റെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഫാ.ജെര്‍വിന്‍ ഡിസൂസയെ തെരഞ്ഞെടുത്തത്. ബംഗളൂരു  സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടന്നുവരുന്ന  ദ്വൈവാര്‍ഷിക സമ്മേളനത്തിലാണു തെരഞ്ഞെടുപ്പ് നടന്നത്. സിബിസിഐയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഇന്നു തെരഞ്ഞെടുക്കും. പ്രസിഡന്റ്, പ്രഥമ വൈസ് പ്രസിഡന്റ്, ദ്വിതീയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. നിലവില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പ്രസിഡന്റ്. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രഥമ വൈസ് പ്രസിഡന്റും ആര്‍ച്ച് ബിഷപ് ഡോ.ഫിലിപ്പ് നേരി ഫെറാവോ ദ്വിതീയ വൈസ് പ്രസിഡന്റുമാണ്.

Comments

comments

Powered by Facebook Comments