ഫാ.പോള്‍ മൂഞ്ഞേലി കാരിത്താസ് ഇന്ത്യന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ 

0
48

ബംഗളൂരു : അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) സാമൂഹ്യസേവന വിഭാഗമായ  കാരിത്താസ് ഇന്ത്യയുടെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഫാ.മൂഞ്ഞേലി  നിയമിതനായി.

നിലവില്‍ കാരിത്താസ്  അസിസ്റ്റന്റ് ഡയറക്ടറായി  സേവനമനുഷ്ടിച്ചുവരികയായിരുന്നു. ഫാ.ഫെഡറിക് ഡിസൂസ കാലാവധി പൂര്‍ത്തിയാക്കിയ  സാഹചര്യത്തിലാണ്  പുതിയ നിയമനം. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത്  സയന്‍സില്‍ നടന്നു വരുന്ന ദ്വൈവാരിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് പുതിയ നിയമനം.

അമരാവതി രൂപതാംഗം ഫാ.ജോളി പുത്തന്‍പുരയാണ് പുതിയ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. കാരിത്താസ് അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിക്കവേയാണ് ഫാ.ജോളിയെത്തേടി  പുതിയ നിയോഗമെത്തിയത്. ഇരുവരെയും നിയമിച്ചുകൊണ്ട് സിബിസിഐ സെക്രട്ടറി  സെക്രട്ടറി ജനറല്‍ ഡോ.തിയഡോര്‍ മസ്‌കരാനസ് ഉത്തരവ് പുറത്തിറക്കി. ഇരുവരും ഏപ്രിലില്‍ ചുമതലയേല്‍ക്കും.

എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ.മൂഞ്ഞേലി ആറു വര്‍ഷമായി  കാരിത്താസ് ഇന്ത്യയുടെ ദേശീയ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അങ്കമാലി-കിടങ്ങൂര്‍ സ്വദേശിയാണ്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാകുന്ന ആദ്യ സീറോ മലബാര്‍സഭാംഗമാണ് ഇദ്ദേഹം.

അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, എറണാകുളം ലിസി ആശുപത്രി എന്നിവയുടെ ഡയറക്ടര്‍, കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകം പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

1962-ല്‍ ആരംഭിച്ച കാരിത്താസ് ഇന്ത്യയുടെ  നേതൃത്വത്തില്‍ വിവിധ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, ആശാകിരണം കാന്‍സര്‍  സുരക്ഷാ പദ്ധതി തുടങ്ങിയവ നടത്തിവരുന്നുണ്ട്. രാജ്യത്തെ 152 സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍, നൂറിലധികം എന്‍ജിഒ കള്‍ എന്നിവ കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.

Comments

comments

Powered by Facebook Comments