വിശ്വാസികള്‍ മണപ്പുറത്തേക്ക്

0
27

മാരാമണ്‍  : 123-ാമത് മാരാമണ്‍ കണ്‍വന്‍ഷന് മണി മുഴങ്ങി. ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന ഓലപ്പന്തലില്‍ നേരത്തെതന്നെ സ്ഥാനം പിടിച്ച വിശ്വാസികളുടെ മനസിലേക്ക് വചനവിരുന്നിന്റെ ആഹ്വാനമായി അത്.

മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ പ്രാര്‍ത്ഥിച്ചതോടെ സംഗീതാലാപനത്തിനു തുടക്കമായി. വചനവിരുന്നിനൊപ്പം മാരാമണ്ണിലെ ആത്മീയ സംഗമത്തിനു പ്രിയപ്പെട്ടതാണ് ഗാനങ്ങള്‍. മുന്‍കൂട്ടി തയ്യാറാക്കിയ പാട്ടുപുസ്തകത്തിലെ ഗാനങ്ങളാണ് പരിശീലനം പൂര്‍ത്തീകരിച്ച ഗായകസംഘം ആലപിക്കുന്നത്.

റവ.ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള 101 അംഗ ഗായകസംഘം ഇത്തവണയും മാരാമണ്ണിനെ സംഗീതസാന്ദ്രമാക്കി. ” എന്നേശുവിന്‍ സന്നിധിയില്‍ ………” എന്ന ഗാനത്തോടെയാണ് ഇത്തവണ കണ്‍വന്‍ഷന്‍ആരംഭിച്ചത്. പഴയ പാട്ടുകളിലൊന്നാണെങ്കിലും കണ്‍വന്‍ഷന്‍ ഗീതങ്ങളില്‍ ഇത്തവണ ഒന്നാംനമ്പറായി ചേര്‍ത്തിരിക്കുന്നത് ഈ പാട്ടാണ്.

എല്ലാ യോഗങ്ങളുടെയും ആരംഭത്തില്‍ അരമണിക്കൂര്‍ നീളുന്നതാണ് ഗാനശുശ്രൂഷ. പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ് പ്രാര്‍ത്ഥന നടത്തി. സുവിശേഷ പ്രസംഗസംഘത്തിന്റെ പുതിയ ജനറല്‍ സെക്രട്ടറി റവ.ജോര്‍ജ്ജ് ഏബ്രഹാം കൊറ്റനാട് കണ്‍വന്‍ഷന്‍ ചുമതലക്കാരനെന്ന നിലയില്‍ സംബോധന ചെയ്തു. സ്വാഗതവും പൊതുപ്രസ്താവനകളും അദ്ദേഹം നടത്തി.

ഉച്ചവെയിലിന്റെ കാഠിന്യം മറന്നും വിശ്വാസികള്‍ കണ്‍വന്‍ഷന്‍ നഗറിലേക്ക് ഒഴുകുകയായിരുന്നു. മണല്‍പ്പരപ്പിന്റെ സൗന്ദര്യം നഷ്ടമായെങ്കിലും വിശാലമായ പന്തലും ചുറ്റുപാടും ഇന്നും വിശ്വാസികള്‍ക്ക് നവ്യാനുഭവമാണ്.

പന്തല്‍ ഉള്‍ക്കൊണ്ടശേഷവും ആളുകള്‍ കണ്‍വന്‍ഷന്‍ നഗറിലെത്തു. ഇവര്‍ക്കായി പമ്പയുടെ ചുറ്റുവട്ടത്തെ വൃക്ഷത്തണലുകള്‍ താവളമാകും. ഇനിയുള്ള ഒരാഴ്ച വിശ്വാസിക ആത്മീയ വിരുന്ന് അനുഭവിക്കാന്‍ ഈ തീരത്ത് ഒത്തുചേരുകയാണ്.ഡോ.ജയിംസ് റാഫേല്‍ ആനാപറമ്പില്‍ അഭിഷിക്തനായി

Comments

comments

Powered by Facebook Comments