സിസ്റ്റര്‍ റാണി മരിയയുടെ  പ്രഥമ തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം

0
25

പെരുമ്പാവൂര്‍ : അപരനോടുള്ള സ്‌നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശമാണു വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ  ജീവിതമെന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. റാണി മരിയയുടെ പ്രഥമ തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു തീര്‍ത്ഥാടന കേന്ദ്രമായ പുല്ലുവഴി സെന്റ് തോമസ് പള്ളിയില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

പള്ളിയങ്കണത്തില്‍ സ്ഥാപിച്ച സിസ്റ്റര്‍ റാണി മരിയയുടെ തിരുസ്വരൂപത്തിന്റെയും ദേവാലയത്തിലെ തിരുശേഷിപ്പ് പേടകത്തിന്റെയും ആശീര്‍വാദം  മേജര്‍ ആര്‍ച്ച് ബിഷപ് നിര്‍വഹിച്ചു. ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായിരുന്നു.

വികാരി ഫാ.ജോസ് പാറപ്പുറം പ്രഥമ തിരുനാളിന്റെ കൊടിയേറ്റ് നിര്‍വഹിച്ചു. സഹവികാരി ഫാ.ക്രിസ്റ്റി മഠത്തില്‍, ഫാ.ആന്റണി വട്ടപ്പറമ്പില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മികരായിരുന്നു. ഇന്നു വൈകിട്ട് അഞ്ചിന് റവ.ഡോ.ജോണ്‍ തേയ്ക്കാനത്തിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന. നാളെ രാവിലെ ഏഴിനു ദിവ്യബലിക്കും നൊവേനയ്ക്കും വികാരി ഫാ.ജോസ് പാറപ്പുറം കാര്‍മികത്വം വഹിക്കും. 24 വരെ വൈകുന്നേരം അഞ്ചിനു ദിവ്യബലി, നൊവേന എന്നിവയുണ്ടാകും. 25നാണു പ്രധാന തിരുനാള്‍.

Comments

comments

Powered by Facebook Comments