എം.എസ്.ടി സുവര്‍ണ്ണ ജൂബിലി ആഘോഷം : ഇന്നു പ്രേഷിത സംഗമം

0
22

മേലമ്പാറ (പാല) : സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ സുവര്‍ണ്ണ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് ഇന്നു പ്രേഷിത സംഗമം നടക്കും. എം.എസ്.ടിയുടെ കേന്ദ്രഭവനമായ ദീപ്തിയില്‍ ഇന്നു ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാബലിയോടെ സംഗമം ആരംഭിക്കും. മാണ്ഡ്യാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കു മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന ജൂബിലി സംഗമത്തില്‍ ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യാതിഥിയായിരിക്കും.

ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ഇന്നലെ കുടുംബസംഗമം നടന്നു. എം.എസ്.ടി വൈദികരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും കുടുംബാംഗങ്ങളും പ്രേഷിത സഹകാരികളും കുടുംബ സംഗമത്തില്‍ പങ്കെടുത്തു. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു കല്യാണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചകഴിഞ്ഞു നടന്ന ജൂബിലി സമ്മേളനത്തില്‍ സാഗര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജയിംസ് അത്തിക്കളം മുഖ്യാതിഥിയായിരുന്നു. രക്തസാക്ഷിയാകാനാണ് പ്രേഷിതന് വിളിക്കപ്പെടുന്നതെന്നും സഹനങ്ങളില്‍ നിന്നും  പീഡനങ്ങളില്‍ നിന്നും അകന്നു മാറുന്നവനു പ്രേഷിതനാവുക അസാധ്യമാണെന്നും മാര്‍ അത്തിക്കുളം പറഞ്ഞു.

യോഗത്തില്‍ എം.എസ്.ടി ഡയറക്ടര്‍ ഫാ.കുര്യന്‍ അമ്മനത്തുകുന്നേല്‍ അധ്യക്ഷത വഹിച്ചു. ജോസ്.കെ.മാണി എം.പി, റോസക്കുട്ടി ടീച്ചര്‍, സിസ്റ്റര്‍ നവ്യ മരിയ സി.എം.സി എന്നിവര്‍ പ്രസംഗിച്ചു. ഫാ.ജോസ് പാലക്കീന്‍ സ്വാഗതവും ഫാ.ജോസ് അയ്യങ്കനാല്‍ കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ നിന്ന് എത്തിയ കുട്ടികളുടെ ഡാന്‍സും ദീപ്തി സെമിനാരി വിദ്യാര്‍ത്ഥികളുടെ നാടകവും അരങ്ങേറി.

Comments

comments

Powered by Facebook Comments