കുത്തിപ്പരിക്കേല്‍പ്പിച്ച മോഷ്ടാക്കളോടു ക്ഷമിച്ച് കന്യാസ്ത്രീകള്‍

0
36

ധാക്ക : കുത്തിപ്പരിക്കേല്‍പ്പിച്ച് പണവുമായി കടന്ന അക്രമികളോടു പൊറുത്ത് കന്യാസ്ത്രീകള്‍. വടക്കുകിഴക്കന്‍ ബംഗ്ലാദേശിലെ മൗലവിബസാര്‍ ജില്ലയിലെ കുലൗരയില്‍ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനിസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന അഗതിമന്ദിരത്തില സിസ്റ്റര്‍മാരായ മാഡലിന്‍, വനേസ എന്നിവരാണ് ഫെബ്രുവരി 26ന് ആക്രമണത്തിനിരയായത്.

അഗതിമന്ദിരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം ബാങ്കില്‍ നിന്നെടുത്ത് ഓട്ടോയില്‍ മടങ്ങുകയായിരുന്നു ഇരുവരും. 1,200 ഡോളര്‍ വരുന്ന തുകയാണു കയ്യിലുണ്ടായിരുന്നത്. ഇരുചക്രവാഹനങ്ങളിലെത്തിയ നാലു മോഷ്ടാക്കള്‍ ഓട്ടോ തടഞ്ഞ് സിസ്റ്റര്‍മാരെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം പണവുമായി കടന്നു. വഴിയാത്രക്കാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇടതു കൈയ്ക്കു പരിക്കേറ്റ സിസ്റ്റര്‍ മാഡലി ഗുരുതരാവസ്ഥയിലായിരുന്നു.

Comments

comments

Powered by Facebook Comments