ദൈവവിളി പ്രോത്സാഹനം : പരിശീലന പരിപാടി തുടങ്ങി

0
21

കൊച്ചി : സീറോ മലബാര്‍ സഭയുടെ ദൈവവിളി കമ്മീഷന്റെ നേതൃത്വത്തില്‍ സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദൈവവിളി പ്രോത്സാഹകര്‍ക്കായി ത്രിദിന പരിശീലന പരിപാടി തുടങ്ങി. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കരുണയുടെ പ്രവാചകരെയാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. ദൈവവിളി പ്രോത്സാഹന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ കലര്‍പ്പില്ലാത്ത ദൈവവിളിയുടെ ഉടമകളാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കമ്മീഷന്‍ സെക്രട്ടറി ഫാ.സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ.ഡായ് കുന്നത്ത്, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ദൈവവിളി പ്രോത്സാഹരായ വൈദികരും സമര്‍പ്പിതരും പങ്കെടുക്കുന്നുണ്ട്. സഭയിലെ എല്ലാ വൊക്കേഷന്‍ പ്രമോട്ടര്‍മാരുടെയും വാര്‍ഷിക സമ്മേളനം നാളെ രാവിലെ ഒന്‍പതിനു മൗണ്ട് സെന്റ് തോമസില്‍ നടക്കും.

Comments

comments

Powered by Facebook Comments