പോള്‍ ആറാമന്റെയും ആര്‍ച്ച് ബിഷപ് റൊമേറോയുടെയും നാമകരണത്തിന് അംഗീകാരം

0
31

വത്തിക്കാന്‍ സിറ്റി : വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയും രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ് അര്‍നുള്‍ഫോ ഓസ്‌കര്‍ റൊമേറോയും ഈ വര്‍ഷം വിശുദ്ധപദവിയിലേക്ക്. ഇവരുടെ നാമകരണത്തിനുള്ള ഡിക്രി ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു.

യുവജനങ്ങള്‍ക്കായുള്ള മെത്രാന്‍മാരുടെ സിനഡ് സമാപിക്കുന്ന ഒക്‌ടോബര്‍ 28നു ശേഷമാകും പോള്‍ ആറാമന്റെ നാമകരണമെന്നു വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെട്രോ പറോളി പറഞ്ഞു.

ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറിലെ സാന്‍ സാല്‍വഡോ അതിരൂപതാധ്യക്ഷനായിരുന്ന റൊമേനോ. 1980 മാര്‍ച്ച് 24ന് ദിവ്യബലി അര്‍പ്പിക്കുമ്പോഴാണു ദേവാലയത്തില്‍ വെച്ച്  അക്രമികള്‍ അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തിയത്. ദരിദ്രരെ ചൂഷണം ചെയ്യുന്നതിനെതിരെ ഏറെ ശബ്ദിച്ചിരുന്നയാളാണ് ആര്‍ച്ച് ബിഷപ് റൊമേറോ. പട്ടാളഭരണകൂടമാണ് അദ്ദേഹത്തെ കൊല്ലിച്ചത്. അദ്ദേഹത്തിന്റെ നാമകരണം ഈ വര്‍ഷാവസാനമോ അടുത്തവര്‍ഷം ആദ്യമോ ആകും നടക്കുക ഈ വര്‍ഷാവസാനമോ ആകും നടക്കുക.

ഇരുവരുടെയും മധ്യസ്ഥതയില്‍ നടന്ന അത്ഭുതങ്ങള്‍ സ്ഥിരീകരിക്കുന്ന ഡിക്രിയില്‍ മാര്‍പാപ്പ ഒപ്പു വച്ചു. സെസീലിയ മാരിബെന്‍ ഫ്‌ളോറസ് എന്ന ഗര്‍ഭിണിക്കുണ്ടായ രോഗശാന്തിയാണ് ആര്‍ച്ച് ബിഷപ് റൊമേറോയുടെ മധ്യസ്ഥതയില്‍ നടന്നതായി സ്ഥിരീകരിച്ചത്.

1963 മുതല്‍ 78 വരെ കത്തോലിക്കാ സഭയെ നയിച്ച പോള്‍ ആറാമന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വിജയകരമായ പൂര്‍ത്തീകരണവും കൗണ്‍സില്‍ തീരുമാനങ്ങള്‍ പ്രകാരമുള്ള പരിഷ്‌കാരങ്ങളുടെ നടത്തിപ്പും വഴി ശ്രദ്ധേയനായി. ജീവന്റെ പ്രാധാന്യം എടുത്തു പറഞ്ഞ ഹുമാനേ വീത്തേ (മനുഷ്യജീവന്‍) എന്ന ചാക്രികലേഖനം അദ്ദേഹം പുറപ്പെടുവിച്ചതിന്റെ അമ്പതാം വാര്‍ഷികമാണ് ഇക്കൊല്ലം.

Comments

comments

Powered by Facebook Comments